ഷാങ്ഹായ്: മനുഷ്യസാദൃശ്യമുള്ള (ഹ്യൂമനോയിഡ്) റോബോട്ടുകളുടെ വൻതോതിലുള്ള ഉൽപ്പാദനത്തിൽ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ഷാങ്ഹായ് ഫാക്ടറി നിർണ്ണായക പങ്ക് വഹിക്കുമെന്ന് ടെസ്ല മേധാവി വാങ് ഹാവോ. ചൊവ്വാഴ്ച ഷാങ്ഹായ് പ്ലാന്റിൽ സർക്കാർ പ്രതിനിധികൾക്കായി സംഘടിപ്പിച്ച സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെസ്ല ‘റോബോട്ടുകളുടെ യുഗത്തിലേക്ക്’ കടക്കുമ്പോൾ ഷാങ്ഹായിലെ നിർമ്മാണ സൗകര്യങ്ങൾ കമ്പനിക്ക് വലിയ സംഭാവനകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോബോട്ടുകളുടെ നിർമ്മാണത്തിൽ അവ വലിയ തോതിൽ ഉൽപ്പാദിപ്പിക്കുക (Production at scale) എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക് നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ഷാങ്ഹായ് നിർമ്മാണ വിഭാഗം ഒരു ‘golden key’ പോലെ പ്രവർത്തിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കാർ വിൽപ്പനയിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ഡ്രൈവറില്ലാ ടാക്സികൾ (റോബോട്ടാക്സികൾ), വീട്ടുജോലികൾക്കും വയോജന പരിചരണത്തിനുമുള്ള റോബോട്ടുകൾ തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പദ്ധതികളിലേക്കാണ് ടെസ്ല ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി കാലിഫോർണിയയിലെ ഫ്രിമോണ്ട് ഫാക്ടറി ‘ഒപ്റ്റിമസ്’ റോബോട്ടുകളുടെ നിർമ്മാണത്തിനായി മാറ്റാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. 2025-ൽ ടെസ്ലയുടെ ആഗോള ഉൽപ്പാദനത്തിന്റെ പകുതിയിലധികവും കൈകാര്യം ചെയ്തത് ഷാങ്ഹായ് ഫാക്ടറിയാണ്. ഏകദേശം 8.51 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് കഴിഞ്ഞ വർഷം ഇവിടെ നിന്ന് പുറത്തിറങ്ങിയത്. നിലവിൽ വാഹന നിർമ്മാണത്തിൽ കൈവരിച്ച ഈ മികവ് വരും വർഷങ്ങളിൽ റോബോട്ട് നിർമ്മാണത്തിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Humanoid robots are coming: Tesla makes a decisive move in manufacturing





