Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

കുളിക്കാനിറങ്ങുന്നവർ ജാഗ്രതൈ; നയാഗ്രയിലെ 6 പൊതു ബീച്ചുകളിൽ E. coli ബാക്ടീരിയ സാന്നിധ്യം; മുന്നറിയിപ്പുമായി അധികൃതർ

Canada Varthakal by Canada Varthakal
August 15, 2026
in Niagara
Reading Time: 1 min read
Health officials have banned swimming

Niagara region after high levels of E. coli bacteria

നയാഗ്ര: നയാഗ്ര മേഖലയിലുള്ള ആറ് പൊതു ബീച്ചുകളിൽ വെള്ളത്തിലിറങ്ങുന്നതിനും നീന്തുന്നതിനും ആരോഗ്യ അധികൃതരുടെ വിലക്ക്. ജലത്തിൽ E. coli ബാക്ടീരിയയുടെ അളവ് ഉയർന്ന തോതിൽ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഒന്റാറിയോ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച്, ഇവിടെ കുളിക്കാനിറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

image

100 മില്ലിലിറ്റർ വെള്ളത്തിൽ 400-ഓ അതിലധികമോ ഇ-കോളൈ ബാക്ടീരിയകൾ കണ്ടെത്തുകയോ, അല്ലെങ്കിൽ ശേഖരിച്ച അഞ്ച് സാമ്പിളുകളുടെ ജ്യാമിതീയ ശരാശരി 200-ഓ അതിലധികമോ ആവുകയോ ചെയ്താൽ ആ വെള്ളം നീന്തലിനായി ഉപയോഗിക്കാൻ പാടില്ലെന്നാണ് മാനദണ്ഡം. എന്നാൽ ബീച്ചുകളിലെ വെള്ളം ശേഖരിച്ച് ലാബുകളിലെത്തിച്ച് പരിശോധന പൂർത്തിയാക്കാൻ ഒരു ദിവസമോ അതിൽ കൂടുതലോ സമയമെടുക്കും. അതിനാൽ നിലവിൽ ലഭ്യമായ പരിശോധനാ ഫലങ്ങൾ ആ നിമിഷത്തിലെ യഥാർത്ഥ അവസ്ഥയാകണമെന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

മഴയുള്ള സമയത്തും ശക്തമായ തിരമാലകളോ കലക്കവെള്ളമോ ഉള്ളപ്പോഴും പ്രദേശത്ത് വളരെയധികം പക്ഷികളെ കാണുന്ന സാഹചര്യത്തിലും ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. കൂടാതെ വലിയ കൊടുങ്കാറ്റോ കനത്ത മഴയോ ഉണ്ടായിക്കഴിഞ്ഞാൽ തുടർന്നുള്ള രണ്ട് ദിവസത്തേക്ക് ബീച്ചുകളിൽ കുളിക്കാനിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

ഇ-കോളൈ അടങ്ങിയ വെള്ളം ഉള്ളിൽച്ചെന്നാൽ വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഇത്തരത്തിൽ ബാക്ടീരിയയുടെ അളവ് ഉയരുന്നത് ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, കണ്ണ്, ചെവി, മൂക്ക്, തൊണ്ട എന്നിവിടങ്ങളിലെ അണുബാധ എന്നിവയ്ക്ക് കാരണമാകുന്ന മറ്റ് ഹാനികരമായ ജീവികളുടെ സാന്നിധ്യത്തെക്കൂടി ചൂണ്ടിക്കാണിക്കുന്നു.

Also Read: https://canadavarthakal.ca/young-man-rides-e-scooter-ontario-police-issue-footage-viral/

മോശം കാലാവസ്ഥ, മലിനജലത്തിന്റെ ഒഴുക്ക്, രാസമാലിന്യങ്ങൾ, ദുർഗന്ധം, മാലിന്യങ്ങൾ, കൂർത്ത അവശിഷ്ടങ്ങൾ, ചത്ത മീനുകൾ എന്നിവ കാരണവും ബീച്ചുകൾ ഉപയോഗശൂന്യമായി പ്രഖ്യാപിക്കാറുണ്ട്. ഇതിനുപുറമേ മനുഷ്യർക്കും നായ്ക്കൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കും അതീവ വിഷമയമായ Blue-green algae സാന്നിധ്യവും പൊതു ബീച്ചുകളിൽ അധികൃതർ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.

Swimmers beware; E. coli bacteria found at 6 public beaches in Niagara; Authorities issue warning

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Niagara Flood
Niagara

നയാഗ്രയിൽ പ്രളയത്തിന് പിന്നാലെ ‘വൈദ്യുതി ഷോക്ക്’; കുത്തനെ ഉയർന്ന് ബില്ലുകൾ

by Canada Varthakal
September 19, 2026
Jelly Bean beluga whale
Niagara

സ്ഥലംമാറ്റം തിരിച്ചടിയായോ? നയാഗ്രയിൽ നിന്നും വിദേശത്തേക്ക് മാറ്റിയ മൂന്നാമത്തെ തിമിംഗലവും ചത്തു

by Canada Varthakal
September 18, 2026
Niagara Falls Marineland
Niagara

800 ഏക്കർ ഭൂമി ഒഴിഞ്ഞു കിടക്കുന്നു; മറൈൻലാൻഡിൽ വൻ വികസന പദ്ധതികൾക്കൊരുങ്ങി നയാഗ്ര

by Canada Varthakal
September 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.