കാൽഗറി: വളർത്തുനായയെ കയറില്ലാതെ അഴിച്ചുവിട്ട് നടക്കുകയും കാട്ടുകരടിയുടെ അടുത്ത് അപകടകരമായി നിൽക്കുകയും ചെയ്ത രണ്ട് സഞ്ചാരികൾക്കെതിരെ കേസ്. കാനഡയിലെ ബാൻഫ് നാഷണൽ പാർക്കിൽ വിനോദസഞ്ചാരത്തിനെത്തിയവർക്കെതിരെയാണ് പാർക്ക് അധികൃതർ നടപടിയെടുത്തത്. ആളുകൾ ഏറെയെത്തുന്ന ടെയ്‌ലർ ലേക്ക് പാതയിൽ വെച്ചായിരുന്നു ഈ സംഭവം.
സംഭവത്തിന്റെ വീഡിയോ ടിക് ടോക്കിൽ വൈറലായതോടെയാണ് പാർക്ക് അധികൃതർ അന്വേഷണം നടത്തി കേസ് എടുത്തത്. നടപ്പാതയിലൂടെ വൻകരടി അടുത്തേക്ക് നടന്നു വരുമ്പോൾ ഒരാൾ അതിനെ ഓടിക്കാൻ ശ്രമിക്കുന്നതും അഴിച്ചുവിട്ട നായ ഇവർക്കിടയിലൂടെ ഓടുന്നതും വീഡിയോയിലുണ്ട്. പാർക്കുകളിൽ മൃഗങ്ങളെ കയറില്ലാതെ അഴിച്ചുവിടുന്നത് അവയുടെ ആക്രമണത്തിന് കാരണമാകുമെന്നും മൃഗങ്ങളുടെയും മനുഷ്യരുടെയും ജീവന് ഭീഷണിയാണെന്നും അധികൃതർ പറഞ്ഞു.
ദേശീയ പാർക്കുകളിൽ എത്തുമ്പോൾ വളർത്തുമൃഗങ്ങളെ മൂന്ന് മീറ്ററിൽ കൂടുതൽ നീളമില്ലാത്ത കയറിൽ കെട്ടിയിടണം എന്നാണ് നിയമം. കുറ്റം തെളിഞ്ഞാൽ 25,000 ഡോളർ വരെ ഇവർക്ക് പിഴ ലഭിച്ചേക്കാം. മൃഗങ്ങളെ കാണുമ്പോൾ സുരക്ഷിതമായ അകലം പാലിക്കണമെന്നും ക്യാമറയിൽ പകർത്തുന്നതിനേക്കാൾ സ്വന്തം സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും പാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Stunt performed in front of a wild bear in Banff Park; case registered against tourists in Calgary.






