Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Health

ആദ്യ ആറുമാസം മുലപ്പാൽ നൽകിയ കുഞ്ഞുങ്ങൾക്ക് മികച്ച ഉറക്കമെന്ന് പഠനം

Canada Varthakal by Canada Varthakal
July 21, 2026
in Health
Reading Time: 1 min read
ആദ്യ ആറുമാസം മുലപ്പാൽ നൽകിയ കുഞ്ഞുങ്ങൾക്ക് മികച്ച ഉറക്കമെന്ന് പഠനം

ജനിച്ചതിന് ശേഷം ആദ്യ ആറുമാസക്കാലം മുലപ്പാൽ ലഭിക്കുന്ന കുഞ്ഞുങ്ങൾക്ക് മതിയായ ഉറക്കം ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് ജപ്പാനിൽ നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നു. ടൊയാമ സർവകലാശാലയിലെ ഗവേഷകർ ജപ്പാൻ എൻവയോൺമെന്റ് ആൻഡ് ചിൽഡ്രൻസ് സ്റ്റഡിയുടെ ഭാഗമായി 82,918 അമ്മമാരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. പഠനഫലങ്ങൾ European Journal of Clinical Nutrition-ൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ശാസ്ത്ര സംഘടനയായ EurekAlert പഠനത്തിന്റെ വിശദാംശങ്ങളും പുറത്തുവിട്ടിരുന്നു.

WhatsApp Image 2026 07 12 at 4.27.05 PM 4

കുഞ്ഞുങ്ങൾക്ക് നൽകിയ ഭക്ഷണരീതിയെ അടിസ്ഥാനമാക്കി ഗവേഷകർ നാല് വിഭാഗങ്ങളാക്കി വിവരങ്ങൾ പരിശോധിച്ചു. ഒരു വയസാകുമ്പോൾ കുട്ടികളുടെ ഉറക്കസമയം വീണ്ടും വിലയിരുത്തിയപ്പോൾ, ആദ്യ ആറുമാസം മുഴുവൻ മുലപ്പാൽ മാത്രം ലഭിച്ച കുഞ്ഞുങ്ങൾക്കാണ് മതിയായ ഉറക്കം ലഭിക്കാനുള്ള സാധ്യത ഏറ്റവും കൂടുതലെന്ന് കണ്ടെത്തി. ഇവരിൽ അപര്യാപ്ത ഉറക്കസാധ്യത 8.8 ശതമാനമായപ്പോൾ, അതേ കാലയളവിൽ ഫോർമുല പാൽ മാത്രം നൽകിയ കുഞ്ഞുങ്ങളിൽ അത് 12.2 ശതമാനമായിരുന്നു. ആദ്യ ആറുമാസം മുഴുവൻ മുലപ്പാലിനൊപ്പം ഫോർമുല പാലും നൽകിയ കുട്ടികളിൽ ഈ നിരക്ക് 9.7 ശതമാനമായിരുന്നു. ദിവസത്തിൽ 11 മണിക്കൂറിൽ താഴെ ഉറങ്ങുന്നതാണ് അപര്യാപ്ത ഉറക്കമായി പഠനത്തിൽ കണക്കാക്കിയത്.

ADVERTISEMENT

മുലപ്പാലിൽ ഉറക്കത്തിന് സഹായകമായ മെലട്ടോണിൻ ഹോർമോണും അത് ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് ഈ ഫലത്തിന് കാരണമാകാമെന്ന് ഗവേഷകർ വിലയിരുത്തുന്നു. കുഞ്ഞിന്റെ വളർച്ചാനുസരിച്ച് മുലപ്പാലിന്റെ ഘടന മാറുന്നതിനാൽ അത് ശിശുവിന്റെ ആവശ്യങ്ങളോട് കൂടുതൽ ഇണങ്ങുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം, മുഴുവൻ സമയവും മുലപ്പാൽ നൽകാൻ കഴിയാത്ത അമ്മമാർക്കും നിരാശപ്പെടേണ്ടതില്ലെന്നും, ആദ്യ ആറുമാസം മുലപ്പാലിനൊപ്പം ഫോർമുല പാലും നൽകിയാലും ഉറക്കത്തിന്റെ കാര്യത്തിൽ ഗുണകരമായ ഫലങ്ങൾ ലഭിക്കാമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷക യൂറി നകഗാവ വ്യക്തമാക്കി. മൂന്ന് വയസ്സ് വരെയുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും, അവയുടെ വിശകലനം തുടരുകയാണെന്നും ഗവേഷകസംഘം അറിയിച്ചു.

Study finds babies who were breastfed for the first six months sleep better.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: babies who were breastfed
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Hot Tea
Health

പതിവായി ചൂടുള്ള ചായയോ കാപ്പിയോ കുടിക്കാറുണ്ടോ? കാൻസർ സാധ്യത മൂന്നിരട്ടിയെന്ന് ഓക്സ്ഫോർഡ് പഠനം

by Canada Varthakal
September 11, 2026
drug
Health

കാൻസർ രോഗികളിലെ ക്ഷീണം മറികടക്കാം; ‘റെഡ്സെനോൾ-1 പ്ലസ്’ പരീക്ഷണത്തിന് ഹെൽത്ത് കാനഡയുടെ പച്ചക്കൊടി

by Canada Varthakal
September 12, 2026
Health Canada
Health

അനുമതിയില്ലാത്ത ഗർഭനിരോധന മരുന്നുകളും ആന്റിബയോട്ടിക്കുകളും പിടിച്ചെടുത്തു: ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.