Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ടയിൽ കോവിഡ് വാക്സിൻ ക്ഷാമം; സ്വകാര്യ വാക്സിന് കടുത്ത ഡിമാൻഡ്

Canada Varthakal by Canada Varthakal
November 3, 2025
in Alberta
Reading Time: 1 min read
vaccine

കാൽഗറി: ആൽബർട്ടയിൽ (Alberta) സ്വകാര്യമായി ലഭ്യമാകുന്ന കോവിഡ്-19 വാക്സിനുകൾക്ക് അപ്രതീക്ഷിതമായി ഡിമാൻഡ് വർദ്ധിച്ചതിനെ തുടർന്ന് വിതരണത്തിൽ ഗുരുതരമായ തടസ്സങ്ങൾ നേരിടുന്നു. വാക്സിൻ ഓർഡർ ചെയ്യുന്നതിൽ ഫാർമസികൾ ബുദ്ധിമുട്ടുകയും, ഇത് സ്വകാര്യമായി വാക്സിൻ തേടുന്ന നിരവധി ആളുകൾക്കായി വൈറ്റ്ലിസ്റ്റിസ് ഉണ്ടാക്കാൻ കാരണമാവുകയും ചെയ്തു. പൊതുജനാരോഗ്യ ക്ലിനിക്കുകളിലൂടെയുള്ള സർക്കാർ വിതരണ സംവിധാനം സങ്കീർണ്ണവും ബുക്കിംഗ് പ്രയാസകരവും ആയതാണ് മിക്ക ആളുകളും സ്വകാര്യ വിപണിയിലേക്ക് തിരിയാൻ പ്രധാന കാരണം. കൂടാതെ, ഭൂരിഭാഗം പേരും 100 ഡോളർ ഫീസ് നൽകേണ്ട സർക്കാർ പദ്ധതി ഒഴിവാക്കാനും ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ, സ്വകാര്യ വിപണിയിലേക്ക് കോമിർനാറ്റി (Comirnaty) വാക്സിൻ എത്തിക്കുന്ന ഫൈസർ കാനഡ (Pfizer Canada) താൽക്കാലികമായി ഓർഡറുകൾക്ക് പരിധി നിശ്ചയിച്ചു.

വാക്സിൻ ക്ഷാമം ഉടൻ പരിഹരിക്കപ്പെടുമെന്ന് ഫൈസർ കാനഡ അറിയിച്ചു. വിതരണത്തിലെ അസന്തുലിതാവസ്ഥ ഒഴിവാക്കാൻ താൽക്കാലികമായാണ് ഓർഡറുകളുടെ അളവ് നിയന്ത്രിച്ചതെന്നും, വർധിച്ച ആവശ്യം നിറവേറ്റാൻ അധിക സ്റ്റോക്ക് ഉടൻ കാനഡയിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കമ്പനി വിശദീകരിച്ചു. അതേസമയം, സ്വകാര്യ വിപണിയിലെ പ്രശ്നങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ആൽബർട്ട സർക്കാരിന്റെ നിലപാട്. പൊതുവിതരണ പദ്ധതിയിൽ വാക്സിൻ ക്ഷാമമില്ലെന്നും, ഫാർമസികളും വിതരണക്കാരും നേരിട്ട് പരിഹരിക്കേണ്ട വിഷയമാണ് ഇതെന്നും സർക്കാർ വ്യക്തമാക്കി. ഒക്ടോബർ 30 വരെ 1,42,000-ൽ അധികം ഡോസുകൾ പൊതുവിതരണ ശൃംഖല വഴി നൽകിയിട്ടുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.

ADVERTISEMENT

പ്രവശ്യയിലെ പൊതുവാക്സിൻ വിതരണ രീതിയിലെ സങ്കീർണ്ണതയും ഒരു മാസം വരെ നീളുന്ന ബുക്കിംഗ് സമയവുമാണ് ആളുകളെ സ്വകാര്യ ഫാർമസികളിലേക്ക് ആകർഷിക്കുന്നത്. ഈ അവസ്ഥയിൽ, പല ഫാർമസി ഉടമകളും ഉയർന്ന ഭരണപരമായ ഫീസ് (Administration fee) ഒഴിവാക്കി ഒരു പൊതുസേവനമെന്ന നിലയിൽ വാക്സിൻ നൽകാൻ ശ്രമിച്ചിരുന്നെങ്കിലും, നിലവിലെ ക്ഷാമം അവർക്കും തിരിച്ചടിയായി. സർക്കാർ പൊതുവാക്സിൻ വിതരണത്തിനായി ഫാർമസികളെ ഉപയോഗിച്ചിരുന്നെങ്കിൽ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും ഇത് ജനങ്ങളിൽ എത്തിക്കാൻ കഴിയുമായിരുന്നുവെന്ന് ഫാർമസിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. നിലവിൽ, പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ ബുക്കിംഗുമായി ബന്ധപ്പെട്ട് ആളുകളെ സഹായിക്കേണ്ട അധിക ഭാരം കൂടി ഫാർമസി ജീവനക്കാർക്ക് വന്നിരിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

COVID vaccine shortage in Alberta; strong demand for private vaccines
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Calgary blanketed in wildfire smoke; air quality at critical levels.
Alberta

കാട്ടുതീ പുകയിൽ അമർന്ന് കാൽഗറി; വായുനിലവാരം ഗുരുതരാവസ്ഥയിൽ

by Canada Varthakal
July 24, 2026
Car hijacked at gunpoint during test drive: 33-year-old arrested in Red Deer.
Alberta

ടെസ്റ്റ് ഡ്രൈവിനിടെ തോക്കുചൂണ്ടി കാർ കവർന്നു: റെഡ് ഡിയറിൽ 33-കാരൻ അറസ്റ്റിൽ

by Canada Varthakal
July 23, 2026
Search for missing 11-year-old in Calgary enters seventh day; police intensify investigation.
Alberta

കാൽഗറിയിൽ കാണാതായ 11 വയസ്സുകാരനുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്;അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.