Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

‘വിദ്വേഷം പരത്തുന്നു’; കൊലക്കേസ് പ്രതിയെ ന്യായീകരിച്ച പ്രതിപക്ഷാംഗത്തോട് മാപ്പ് ചോദിക്കാൻ പ്രീമിയർ

Canada Varthakal by Canada Varthakal
May 21, 2026
in Saskatchewan
Reading Time: 1 min read
‘വിദ്വേഷം പരത്തുന്നു’; കൊലക്കേസ് പ്രതിയെ ന്യായീകരിച്ച പ്രതിപക്ഷാംഗത്തോട് മാപ്പ് ചോദിക്കാൻ പ്രീമിയർ

വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യാ നിയമസഭയിൽ വംശീയ-നിയമ തർക്കങ്ങൾക്ക് വീണ്ടും തിരികൊളുത്തി പ്രതിപക്ഷാംഗത്തിന്റെ വിവാദ പ്രസ്താവന. കാനഡയിൽ വലിയ ജനരോഷത്തിന് കാരണമായ ‘കോൾട്ടൻ ബുഷി’ വധക്കേസിലെ പ്രതിയായ കർഷകനെ അനുകൂലിച്ച് പ്രതിപക്ഷ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി അംഗം ജോഷ് ഗുൻതർ രംഗത്തെത്തിയതാണ് പുതിയ രാഷ്ട്രീയ പോരിന് കാരണമായിരിക്കുന്നത്. സ്വന്തം ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ജനങ്ങൾക്ക് ആയുധം ഉപയോഗിക്കാൻ അവകാശമുണ്ടെന്ന പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടയിലാണ്, കേസിൽ വിട്ടയക്കപ്പെട്ട കർഷകൻ ജെറാൾഡ് സ്റ്റാൻലി യഥാർത്ഥത്തിൽ ഒരു ‘ഇര’ യാണെന്ന് ജോഷ് ഗുൻതർ സഭയിൽ പറഞ്ഞത്.

WhatsApp Image 2026 05 19 at 9.19.36 AM

പത്ത് വർഷം മുമ്പ് സസ്കാച്ചെവൻ പ്രവിശ്യയിലെ ബിഗ്ഗാറിന് സമീപം ആദിവാസി വിഭാഗത്തിൽപ്പെട്ട (ക്രീ വംശജൻ) ഇരുപത്തിരണ്ടുകാരൻ കോൾട്ടൻ ബുഷി വെടിയേറ്റു മരിച്ച സംഭവമാണ് ഇതോടെ വീണ്ടും കാനഡയിൽ ചർച്ചയാകുന്നത്. അന്ന് തന്റെ കൃഷിയിടത്തിൽ വാഹനങ്ങൾ മോഷ്ടിക്കാൻ എത്തിയ സംഘത്തിൽപ്പെട്ടയാളാണ് കോൾട്ടൻ ബുഷിയെന്നും, അബദ്ധത്തിലാണ് തോക്ക് പൊട്ടിയതെന്നുമായിരുന്നു കർഷകനായ ജെറാൾഡ് സ്റ്റാൻലിയുടെ വാദം. തുടർന്ന് നടന്ന വിചാരണയ്ക്കൊടുവിൽ കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. കോടതി വിധി വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും കാനഡയിലെ ആദിവാസി സമൂഹത്തിനിടയിൽ ഈ കേസ് വലിയൊരു മുറിവായി അവശേഷിക്കുന്ന പശ്ചാത്തലത്തിലാണ് നിയമസഭയ്ക്കുള്ളിലെ പുതിയ പരാമർശം.

ADVERTISEMENT

ജോഷ് ഗുൻതറുടെ പ്രസ്താവനയ്‌ക്കെതിരെ ഭരണകക്ഷിയായ എൻ.ഡി.പി (ന്യൂ ഡെമോക്രാറ്റിക് പാർട്ടി) അംഗങ്ങൾ സഭയിൽ കടുത്ത പ്രതിഷേധമുയർത്തി. ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ സമൂഹത്തിൽ കൂടുതൽ അക്രമങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്ന് ഭരണപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. മാനിറ്റോബ പ്രീമിയർ (മുഖ്യമന്ത്രി) വാബ് കിന്യൂ പ്രതിപക്ഷാംഗത്തിന്റെ വാക്കുകളെ ശക്തമായി അപലപിച്ചു. ഗുൻതറുടെ പരാമർശം സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പുമുണ്ടാക്കുന്നതാണെന്നും അദ്ദേഹം ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും പ്രീമിയർ ആവശ്യപ്പെട്ടു.

എന്നാൽ ഭരണപക്ഷത്തിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങാൻ പ്രതിപക്ഷാംഗം ജോഷ് ഗുൻതർ തയ്യാറായിട്ടില്ല. വിഷയത്തിൽ കൃത്യമായ വിചാരണ നടന്നിട്ടുള്ളതാണെന്നും, കർഷകനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി വിധിച്ച കാര്യത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും സംഭവത്തിൽ ആരോടും മാപ്പ് പറയില്ലെന്നുമാണ് ഗുൻതറുടെ നിലപാട്. കാനഡയിലെ ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങളും ക്രമസമാധാന നിലയും വീണ്ടും സഭയ്ക്കുള്ളിൽ വലിയ തർക്കവിഷയമായി മാറിയിരിക്കുകയാണ്.

Spreading hatred'; Premier to apologize to opposition member who defended murder suspect

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Spreading hatred'; Premier to apologize to opposition member who defended murder suspect
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.