കേരളത്തിൽ ജനവിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി ആലപ്പുഴയിൽ അനുയായികളുടെ വഴിപാട്. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിലാണ് കദളിപ്പഴവും പാലും വഴിപാടായി നേർന്നത്. അതേസമയം, വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വസതിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കണ്ണൂരിലേക്ക് മടങ്ങിയത്. കണ്ണൂരിലെ വസതിയിൽ ഇരുന്ന് തന്നെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഫലം നിരീക്ഷിക്കുക.
സി.പി.എം. ആസ്ഥാനമായ എ.കെ.ജി. സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, സി.പി.ഐ. ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടാകും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തിരുവനന്തപുരത്ത് തന്നെ തങ്ങുന്നുണ്ട്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാരാർജി ഭവനിലാണുള്ളത്.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ, എക്സിറ്റ് പോൾ സൂചനകളെ തള്ളിക്കളയുന്ന എൽ.ഡി.എഫ്, നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണായക ശക്തിയാവുക എന്ന എക്കാലത്തെയും ആഗ്രഹം ഇത്തവണ സാധ്യമാകുമെന്നാണ് ബി.ജെ.പിയും കരുതുന്നത്.
Special offerings made in Alappuzha for Pinarayi Vijayan’s victory; Kadali fruit and milk offered!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





