വാഷിംഗ്ടൺ ഡിസിയിലെ കാപ്പിറ്റൽ ജ്യൂയിഷ് മ്യൂസിയത്തിന് സമീപം ബുധനാഴ്ച രാത്രി നടന്ന വെടിവയ്പിൽ ഇസ്രായേലി എംബസിയിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. അക്രമം നടത്തി എന്ന സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത് വെസ്റ്റിലെ മൂന്നാമത്തെയും എഫ് സ്ട്രീറ്റുകളുടെയും പ്രദേശത്ത് നടന്ന ഈ വെടിവെപ്പിൽ മരിച്ചത് ഒരു പുരുഷനും സ്ത്രീയുമാണ്. വിവാഹ നിശ്ചയം കഴിക്കാൻ പോകുന്ന യുവ ദമ്പതികളായിരുന്നു ഇവരെന്ന് ഇസ്രായേലി അംബാസഡർ വ്യക്തമാക്കി. എഫ്ബിഐ ഫീൽഡ് ഓഫീസിനും യുഎസ് അറ്റോർണി ഓഫീസിനും സമീപമുള്ള ഈ മുത്യൂസിയത്തിന് പുറത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ വന്നവരായിരുന്നു ഇവർ.
വാഷിംഗ്ടൺ മെട്രോപൊളിറ്റൻ പോലീസ് ചീഫ് പമേല സ്മിത്തിന്റെ പറഞ്ഞതു പ്രകാരം, ഒരു പരിപാടിക്ക് മുമ്പ് മ്യൂസിയത്തിന് പുറത്തായി സംശയാസ്പദമായി അങ്ങോട്ടും ഇങ്ങോട്ടും നടന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇയാളെ താൽക്കാലികമായി തിരിച്ചറിഞ്ഞത് 30 വയസ്സുള്ള ഏലിയാസ് റോഡ്രിഗ്‌സ് എന്നാണ്. കസ്റ്റഡിയിൽ എടുത്തപ്പോൾ അയാൾ “ഫ്രീ പാലസ്തീൻ, ഫ്രീ പാലസ്തീൻ” എന്ന് മുദ്രാവാക്യം വിളിച്ചതായും അവർ അറിയിച്ചു. ഇയാൾക്ക് മുമ്പ് പോലീസ് കേസുകളൊന്നും ഇല്ലായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
“യഹൂദ വിരോധത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഭയാനകമായ ഡിസി കൊലപാതകങ്ങൾ ഇപ്പോൾത്തന്നെ അവസാനിപ്പിക്കണം!” എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വെടിവയ്പിനെ അപലപിച്ച് ട്രൂത് സോഷ്യലിൽ കുറിച്ചു. “വിദ്വേഷത്തിനും തീവ്രവാദത്തിനും യുഎസ്എയിൽ സ്ഥാനമില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലി പ്രസിഡന്റ് ഐസക് ഹെർസോഗും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഈ സംഭവത്തെ അപലപിച്ചു.
“മ്യൂസിയത്തിലെ ജ്യൂയിഷ് പരിപാടി നടന്നു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് അടുത്ത ദൂരത്തിൽ എംബസിയിലെ രണ്ട് ജീവനക്കാർ വെടിയേറ്റ് വീഴുന്നതാണ് കണ്ടത് എന്ന നടന്ന സംഭവത്തെ കുറിച്ച് വാഷിംഗ്ടണിലെ ഇസ്രായേലി എംബസിയുടെ വക്താവ് തൽ നയിം കോഹൻ പറഞ്ഞു.”
“ഈ നികൃഷ്ടനായ കുറ്റവാളിയെ ഞങ്ങൾ നീതിയുടെ മുമ്പാകെ കൊണ്ടുവരുമെന്ന ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സിൽ കുറിച്ചു.”
എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ താനും തന്റെ ടീമും വെടിവെപ്പിനെക്കുറിച്ച് വിവരമറിഞ്ഞതായി അറിയിച്ചു.
ഐക്യരാഷ്ട്രസഭയിലെ ഇസ്രായേലിന്റെ അംബാസഡർ ഡാനി ഡാനൺ ഈ വെടിവയ്പിനെ യഹൂദ വിരോധ തീവ്രവാദത്തിന്റെ നികൃഷ്ടമായ പ്രവൃത്തിയായി വിശേഷിപ്പിച്ചു.



