നോവ സ്കോഷ്യ: പ്രവിശ്യയിൽ ഭവനരഹിതരായ ആളുകളുടെ എണ്ണം വർധിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ, ഈ വർഷത്തെ അവധിക്കാല ‘വിഷ് ലിസ്‌റ്റ്’ സംഭാവനകൾക്കായി സഹായം അഭ്യർത്ഥിച്ച് ഷെൽട്ടർ നോവ സ്കോഷ്യ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം 2020 മുതൽ വിഷ് ലിസ്റ്റ് വഴി ഏകദേശം 350,000 ഡോളർ സമാഹരിച്ചിട്ടുണ്ട്. ഭവനരഹിതരായ ആളുകൾക്ക് അടിയന്തര അഭയം നൽകുന്ന ഏഴ് കേന്ദ്രങ്ങൾ ഷെൽട്ടർ നോവ സ്കോഷ്യക്ക് കീഴിലുണ്ട്. ഇതിൽ കറക്ഷണൽ സ്ഥാപനങ്ങളിൽ നിന്ന് സമൂഹത്തിലേക്ക് മടങ്ങുന്ന ആളുകൾക്ക് താമസ സൗകര്യമൊരുക്കുന്ന റെസിഡൻഷ്യൽ സൗകര്യങ്ങളും ഷവർ, അലക്ക് സേവനങ്ങൾ എന്നിവ നൽകുന്ന വാക്ക്-ഇൻ ഷെൽട്ടറുകളും ഉൾപ്പെടുന്നു.
സ്ഥലപരിമിതി കാരണം മറ്റ് തരത്തിലുള്ള സംഭാവനകൾ സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ, ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി സാമ്പത്തിക സഹായമാണ് ഷെൽട്ടർ നോവ സ്കോഷ്യ പ്രധാനമായും അഭ്യർത്ഥിക്കുന്നത്. ഈ സമയത്ത് നിങ്ങൾ ആളുകൾക്ക് നൽകുന്ന സമ്മാനങ്ങൾ അവർക്ക് ലഭിക്കുന്ന വലിയ സഹായമായിരുക്കുമെന്ന് സി.ഇ.ഒ. ലിൻഡ വിൽസൺ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ സഹായം ആവശ്യമുള്ളവരുടെ എണ്ണം ഗണ്യമായി വർധിച്ചതായി വിൽസൺ ചൂണ്ടിക്കാട്ടി. 1980-കളിൽ വെറും 14 പേർക്ക് മാത്രമായിരുന്നു ഹാലിഫാക്സിൽ ഭവനരഹിതരായി കഴിയേണ്ടി വന്നിരുന്നതെങ്കിൽ, നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇത് 1,200 ആളുകളായി ഉയർന്നു. കഴിഞ്ഞ നാല് വർഷമായി ഷെൽട്ടർ കേന്ദ്രങ്ങളിലെ ബെഡുകൾ പൂർണ്ണമായും നിറഞ്ഞിരിക്കുകയാണെന്നും ഭവനരഹിതരുടെ ഈ വർധനവ് രാജ്യത്ത് വലിയ വിഷയമായി മാറിയിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Shelter Nova Scotia seeking holiday wish list donations






