തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പിൽ ഷാനിമോൾ ഉസ്മാൻ 99 വോട്ടുകൾ നേടിയപ്പോൾ, പ്രതിപക്ഷമായ എൽഡിഎഫിന്റെ സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. ബിജെപി എംഎൽഎമാർ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നപ്പോൾ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ നാല് പേർ വോട്ട് രേഖപ്പെടുത്തിയില്ല. കേരള നിയമസഭയുടെ ചരിത്രത്തിൽ ഈ ഭരണഘടനാ പദവിയിലെത്തുന്ന നാലാമത്തെ വനിതയാണ് അരൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഷാനിമോൾ ഉസ്മാൻ.
Shanimol Usman elected Kerala Assembly Deputy Speaker; BJP abstains from voting
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





