കാനഡയിൽ ജോലി ചെയ്യുന്ന ഇരുപത്തിരണ്ടുകാരന്റെ പ്രതിസന്ധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചാവിഷയം. കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവ് എല്ലാ മാസവും നാട്ടിലേക്ക് അയക്കുന്ന 70,000 രൂപയിൽ ഭൂരിഭാഗവും മാതാപിതാക്കൾ ചിട്ടിയിടപാടുകളിലും കമ്മിറ്റികളിലും നിക്ഷേപിക്കുകയാണ്.
വീട്ടുചെലവുകൾക്കായി ബാക്കിവരുന്ന 20,000 രൂപ തികയാതെ വരുമ്പോൾ മാതാപിതാക്കൾ വീണ്ടും പണത്തിനായി യുവാവിനെ സമീപിക്കുന്നു. ഇതോടെ കാനഡയിലെ സ്വന്തം ജീവിതംപോലും പ്രതിസന്ധിയിലായെന്ന് വ്യക്തമാക്കി യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. കാനഡയിൽ നിന്ന് എല്ലാ മാസവും നാട്ടിലേക്ക് 70,000 രൂപ അയക്കുന്നുണ്ടെങ്കിലും, അയക്കുന്ന തുകയുടെ നല്ലൊരു പങ്കും അതായത് 50,000 രൂപ മാതാപിതാക്കൾ ചിട്ടി അല്ലെങ്കിൽ കമ്മിറ്റികളിൽ നിക്ഷേപിച്ച് ലോക്ക് ചെയ്യുകയാണ്. വീട്ടുചെലവിനും സഹോദരിയുടെ പഠനച്ചെലവുകൾക്കുമായി ബാക്കിയുള്ള 20,000 രൂപ തികയാതെ വരുമ്പോൾ, മാതാപിതാക്കൾ വീണ്ടും പണം ആവശ്യപ്പെടുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പോലും പിൻവലിക്കാൻ കഴിയാത്ത രീതിയിൽ പണം നിക്ഷേേപിക്കുന്നത് അശാസ്ത്രീയമാണെന്നും, താൻ കാനഡയിൽ കഷ്ടപ്പെടുന്നത് മാതാപിതാക്കളുടെ സേവിങ്സ് സ്കീമുകൾ നടത്താൻ വേണ്ടിയല്ലെന്നും യുവാവ് വേദനയോടെ പറയുന്നു.
ഈ വിഷയം ചൂണ്ടിക്കാണിച്ചുള്ള പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മാതാപിതാക്കളുമായി കാര്യങ്ങൾ തുറന്നു സംസാരിക്കണമെന്നും, സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ നിയന്ത്രണം കൊണ്ടുവരണമെന്നുമാണ് നെറ്റിസൺസ് യുവാവിന് നൽകുന്ന പ്രധാന ഉപദേശം.
Sends ₹70,000 monthly from Canada, but parents put it all into chit funds; son lashes out, post goes viral
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









