Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

നടുക്കം മാറാതെ വയനാട്; കള്ളാടിയിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതം, മുഖ്യമന്ത്രി ഇന്ന് അപകടസ്ഥലം സന്ദർശിക്കും

Canada Varthakal by Canada Varthakal
July 8, 2026
in Kerala
Reading Time: 1 min read
നടുക്കം മാറാതെ വയനാട്; കള്ളാടിയിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതം, മുഖ്യമന്ത്രി ഇന്ന് അപകടസ്ഥലം സന്ദർശിക്കും

കല്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും വയനാട് ഇനിയും മുക്തമായിട്ടില്ല. തുരങ്കപാത നിർമാണ മേഖലയിലുണ്ടായ അപകടത്തിൽ കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജിതമായി തുടരുകയാണ്. ഹിമാചൽ പ്രദേശ് സ്വദേശികളായ വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ), രാഹുൽ (എഞ്ചിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇംറാൻ, പശ്ചിമ ബംഗാൾ സ്വദേശി രാകേഷ് ഗുചൈത്, ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്നത്തെ തിരച്ചിലോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അപകടത്തിൽ അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാൻ, ബിഹാർ സ്വദേശി ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരാണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഇന്ന് എംബാം ചെയ്ത ശേഷം എയർലിഫ്റ്റ് വഴി ഇവരുടെ ജന്മനാടുകളിലേക്ക് എത്തിക്കും. മരണപ്പെട്ടവരുടെ ബന്ധുക്കളെ നാട്ടിലെത്തിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും, രണ്ട് പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.

ADVERTISEMENT

ദുരന്തത്തിൽ പെട്ടവരെ വേഗത്തിൽ കണ്ടെത്തുന്നതിനായി അപകട മേഖലയെ നാല് സോണുകളായി തിരിച്ച് ശാസ്ത്രീയമായ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. എൻ.ഡി.ആർ.എഫിന്റെ 64 അംഗ സംഘവും ഫയർഫോഴ്സിന്റെ 110 പേരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ജീവന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുന്ന പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും കഡാവർ നായ്ക്കളെയും തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരായ എ. പി. അനിൽകുമാറും ടി. സിദ്ദിഖും ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അപകടസ്ഥലത്തേക്ക് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തിന് സമീപത്തെ എസ്റ്റേറ്റ് തൊഴിലാളികളെയും ഉന്നതി മേഖലയിലെ താമസക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ മേപ്പാടി പോളിടെക്നിക് കോളേജിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. 47 കുടുംബങ്ങളിൽ നിന്നായി 140 ഓളം പേരാണ് ഈ ക്യാമ്പിൽ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രിമാർ, ഇന്ന് ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. വേഗത്തിൽ റോഡ് ഗതാഗതയോഗ്യമാക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്.

കള്ളാടിയിലെ ദുരന്തത്തിന്റെ ആഘാതം വർദ്ധിക്കാൻ നിർമാണ ചുമതലയുള്ള കരാർ കമ്പനിയുടെ ഗുരുതരമായ വീഴ്ച കാരണമായെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. മഴക്കാലത്തിന് മുന്നോടിയായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് ജൂൺ മാസത്തിൽ തന്നെ കർശന ഉത്തരവ് നൽകിയിരുന്നെങ്കിലും കമ്പനി അധികൃതർ ഇത് പാലിച്ചില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപിച്ചു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് നിർമാണം നടത്തിയതെന്നും ആക്ഷേപമുണ്ട്. എന്നാൽ കമ്പനി അധികൃതർ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വയനാട് ദുരന്തം ചർച്ച ചെയ്യുകയും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും ചികിത്സാ സഹായവും പ്രഖ്യാപിക്കുകയും ചെയ്യും.

Wayanad remains shaken; Search intensifies for missing people in Kalladi, CM to visit accident site today

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.