റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് നഗരത്തിൽ 15 പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് റിയാദ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ടുള്ള ഈ ആഘോഷങ്ങൾ നഗരസഭാ ഓഫീസുകൾക്ക് കീഴിലുള്ള 12 കേന്ദ്രങ്ങളിലും, ദീറ, റിയാദ് ഒയാസിസ് എന്നിവിടങ്ങളിലുമാണ് നടക്കുന്നത്.
അൽ ഫലാഹ് ഡിസ്ട്രിക്റ്റിലെ അൽ ഹസ്ന ഗാർഡൻ, അൽ റിമാൽ ഡിസ്ട്രിക്റ്റിലെ അൽ സഫ്സാഫ് ഗാർഡൻ, അൽ ഹസം ഡിസ്ട്രിക്റ്റിലെ അൽ മജാസ് ഗാർഡൻ, കിങ് സൽമാൻ ഡിസ്ട്രിക്റ്റിലെ അൽ വാഹ ഗാർഡൻ, അൽ ജസീറ ഡിസ്ട്രിക്റ്റിലെ അൽ ജസീറ ഗാർഡൻ എന്നീ അഞ്ച് പ്രധാന പാർക്കുകളിലാണ് നഗരസഭയുടെ പ്രധാന ആഘോഷങ്ങൾ ഒരുക്കിയിട്ടുള്ളത്. സന്ദർശകർക്കായി പ്രധാന തിയേറ്റർ ഷോകൾ, നാഷണൽ മാപ്പ് പസിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോട്ടോഗ്രാഫി, കാർഷികാനുഭവങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
Also Read : ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി കസ്റ്റഡിയിൽ; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയതായി പരാതി
സൗദിയുടെ തനത് പാരമ്പര്യം വിളിച്ചോതുന്ന ആഘോഷങ്ങളാണ് ദീറ മേഖലയിലും റിയാദ് ഒയാസിസിലും നടക്കുന്നത്. ദീറയിൽ നാടൻ കലാരൂപങ്ങളും വിനോദപരിപാടികളും അരങ്ങേറുമ്പോൾ, റിയാദ് ഒയാസിസിൽ പരമ്പരാഗത പാചകരീതികളും കൈത്തൊഴിലുകളും പരിചയപ്പെടുത്തുന്നു. കൂടാതെ, കുട്ടികൾക്കും മുതിർന്നവർക്കും ആവേശമാകുന്ന സൗദി അർദ നൃത്തവും മറ്റ് നാടൻ കലാരൂപങ്ങളും ഇവിടെ അവതരിപ്പിക്കുന്നുണ്ട്. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും വളർത്തിയെടുക്കാനാണ് നഗരസഭ ഈ ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








