📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

പാൽ വിൽക്കാൻ സമയക്രമം, കുട്ടികൾക്ക് കർഫ്യൂ; നൂറ്റാണ്ട് പഴക്കമുള്ള വിചിത്ര നിയമങ്ങൾ ഒഴിവാക്കി സാസ്‌കാറ്റൂൺ

Canada Varthakal by Canada Varthakal
April 21, 2026
in Saskatchewan
Reading Time: 1 min read
പാൽ വിൽക്കാൻ സമയക്രമം, കുട്ടികൾക്ക് കർഫ്യൂ; നൂറ്റാണ്ട് പഴക്കമുള്ള വിചിത്ര നിയമങ്ങൾ ഒഴിവാക്കി സാസ്‌കാറ്റൂൺ

സാസ്‌കാറ്റൂൺ: കാലഹരണപ്പെട്ടതും പ്രായോഗികമല്ലാത്തതുമായ ഒരുപിടി നിയമങ്ങൾ നഗരഭരണകൂടത്തിന്റെ നിയമപുസ്തകത്തിൽ നിന്നും നീക്കം ചെയ്യാൻ കാനഡയിലെ സാസ്‌കാറ്റൂൺ സിറ്റി കൗൺസിൽ തീരുമാനിച്ചു. പുലർച്ചെ പാൽ വിൽക്കുന്നതിന് വിലക്കും രാത്രി വൈകി പുറത്തിറങ്ങുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് പിഴ ഈടാക്കുന്നതും ഉൾപ്പെടെ ഏതാണ്ട് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പത്തോളം നിയമങ്ങളാണ് റദ്ദാക്കുന്നത്. സിറ്റി കൗൺസിലിന്റെ ഗവേണൻസ് ആൻഡ് പ്രയോറിറ്റി കമ്മിറ്റി ചൊവ്വാഴ്ച ഐകകണ്ഠേനയാണ് ഈ ശുപാർശ അംഗീകരിച്ചത്.

1944-ൽ നിലവിൽ വന്ന 2887-ാം നമ്പർ നിയമപ്രകാരം പുലർച്ചെ ഏഴ് മണിക്ക് മുൻപായി വീടുകളിൽ പാൽ വിൽക്കുന്നത് നിരോധിച്ചിരുന്നു. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ കൊണ്ടുവന്ന ഈ നിയമം ഇന്നത്തെ കാലത്ത് തീർത്തും അപ്രസക്തമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ, 15 വയസ്സിന് താഴെയുള്ള കുട്ടികൾ രാത്രി 10.30 കഴിഞ്ഞാൽ മുതിർന്നവരുടെ സഹായമില്ലാതെ പൊതുസ്ഥലങ്ങളിൽ കാണപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതായിരുന്നു 2533-ാം നമ്പർ നിയമം. ഈ നിയമപ്രകാരം പിടിക്കപ്പെടുന്ന കുട്ടികളെ ചിൽഡ്രൻസ് ഷെൽട്ടറിലേക്ക് മാറ്റാനും രക്ഷിതാക്കളിൽ നിന്ന് 1 മുതൽ 5 ഡോളർ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഈ പിഴ തുക നിലവിലെ സാഹചര്യത്തിൽ അപര്യാപ്തമാണെന്നും ഇത്തരമൊരു നിയമം ഭരണഘടനാ വിരുദ്ധമാകാൻ സാധ്യതയുണ്ടെന്നും സിറ്റി സോളിസിറ്റർ സിൻഡി യെലാൻഡ് വ്യക്തമാക്കി.

ADVERTISEMENT

സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം, നദിയിലെ കുളി എന്നിവയുമായി ബന്ധപ്പെട്ട പഴയ നിയമങ്ങളും പട്ടികയിലുണ്ട്. 1928-ൽ നടപ്പിലാക്കിയ ഗൺപൗഡർ, ഡൈനാമിറ്റ് എന്നിവ ഉപയോഗിച്ചുള്ള ബ്ലാസ്റ്റിംഗ് നിരോധനമാണ് ഇതിലൊന്ന്. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് അന്ന് കൊണ്ടുവന്ന ഈ നിയമത്തിന് പകരം ഇന്ന് കൂടുതൽ ആധുനികമായ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിലുണ്ട്. കൂടാതെ, 1925-ൽ സൗത്ത് സാസ്‌കാറ്റച്ചവൻ നദിയിൽ കുളിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമവും റദ്ദാക്കും. നദിയിലെ നീന്തലുമായി ബന്ധപ്പെട്ട് പിൽക്കാലത്ത് പുതിയ നിയമങ്ങൾ വന്നതോടെ പഴയ കുളി നിരോധനം അപ്രസക്തമായി മാറുകയായിരുന്നു.

ADVERTISEMENT

നഗരങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പ്രവിശ്യാ നിയമമായ ‘ദി സിറ്റീസ് ആക്ട്’ ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പുതിയ ഭേദഗതി പ്രകാരം നഗരസഭകൾ തങ്ങളുടെ എല്ലാ ഉപനിയമങ്ങളും ഓൺലൈനായി പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി നടത്തിയ ചരിത്രപരമായ പരിശോധനയിലാണ് പണ്ടെപ്പൊഴോ പ്രാബല്യത്തിലുണ്ടായിരുന്ന ഈ നിയമങ്ങൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.

നഗരത്തിന്റെ വളർച്ചയുടെയും മാറ്റത്തിന്റെയും അടയാളങ്ങളാണ് ഈ നിയമങ്ങളെന്നും, ഏകദേശം പത്ത് വർഷം മാത്രം പ്രായമുള്ള ഒരു നഗരമായിരുന്ന കാലത്ത് ജനങ്ങളുടെ ആവശ്യങ്ങൾ എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ ഈ പരിശോധന സഹായിച്ചുവെന്നും സിൻഡി യെലാൻഡ് പറഞ്ഞു. സിറ്റി കൗൺസിലിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഈ നിയമങ്ങൾ ഔദ്യോഗികമായി ചരിത്രത്തിന്റെ ഭാഗമാകും.

Saskatoon scraps century-old laws, including milk sales hours and curfews for children

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: including milk sales hours and curfews for children
Ad 1
Ad 2
Ad 3
Ad 4

Related Posts

14 വയസ്സു മുതലുള്ള കൗമാരക്കാർക്കും ഇനി മദ്യം വിളമ്പേണ്ടി വരുമോ? നിയമമാറ്റത്തിനൊരുങ്ങി സസ്കാച്ചവാൻ
Saskatchewan

14 വയസ്സു മുതലുള്ള കൗമാരക്കാർക്കും ഇനി മദ്യം വിളമ്പേണ്ടി വരുമോ? നിയമമാറ്റത്തിനൊരുങ്ങി സസ്കാച്ചവാൻ

by Canada Varthakal
April 23, 2026
പാർക്കിൻസൺസ് രോഗത്തെ മുൻകൂട്ടി പിടിക്കാം; വരുന്നു പുതിയ ബ്ലഡ് ടെസ്റ്റ്, നിർണ്ണായക നീക്കവുമായി സസ്കാറ്റൂണിലെ ഗവേഷകർ
Saskatchewan

പാർക്കിൻസൺസ് രോഗത്തെ മുൻകൂട്ടി പിടിക്കാം; വരുന്നു പുതിയ ബ്ലഡ് ടെസ്റ്റ്, നിർണ്ണായക നീക്കവുമായി സസ്കാറ്റൂണിലെ ഗവേഷകർ

by Canada Varthakal
April 22, 2026
കാനഡയിൽ സ്ഥിരതാമസമാക്കാണോ, വഴി വഴിതുറന്ന് സസ്കാച്ചവാൻ: നോമിനേഷൻ കണക്കുകൾ പുറത്ത്; മുൻഗണനാ വിഭാഗങ്ങളിൽ അവസരങ്ങളേറുന്നു
Immigration

കാനഡയിൽ സ്ഥിരതാമസമാക്കാണോ, വഴി വഴിതുറന്ന് സസ്കാച്ചവാൻ: നോമിനേഷൻ കണക്കുകൾ പുറത്ത്; മുൻഗണനാ വിഭാഗങ്ങളിൽ അവസരങ്ങളേറുന്നു

by Canada Varthakal
April 21, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.