സാസ്കറ്റൂൺ: സസ്‌കാച്ചെവനിലെ മലയാളി സമൂഹം ആകാംഷയോടെ കാത്തിരിക്കുന്ന ‘ആരവം 2025’ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 13, ശനിയാഴ്ച നടക്കും. സസ്‌കാറ്റൂൺ മലയാളി അസോസിയേഷൻ (SMA) സംഘടിപ്പിക്കുന്ന ഈ ഓണാഘോഷം കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തെയും സംസ്കാരത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കും.
വാർമാനിലെ ബ്രയാൻ കിംഗ് സെന്ററിൽ രാവിലെ 10:30 മുതൽ രാത്രി 8:00 വരെ യാണ് ആഘോഷങ്ങൾ നടക്കുക. കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഓണക്കളികൾ, പരമ്പരാഗത പൂക്കളം, തിരുവാതിരക്കളി, വിവിധയിനം സംഗീത-നൃത്ത പരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും.
ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം, വിഭവസമൃദ്ധമായ ഓണസദ്യയാണ്. വാഴയിലയിൽ വിളമ്പുന്ന ഈ സദ്യയിൽ സാമ്പാർ, അവിയൽ, ഓലൻ, പച്ചടി, കാളൻ, പായസം തുടങ്ങി കേരളത്തിന്റെ തനത് വിഭവങ്ങൾ ഉണ്ടാകും. കഴിഞ്ഞ വർഷത്തേക്കാൾ വലിയ ആഘോഷമാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
വൈവിധ്യമാർന്ന കലാപരിപാടികൾ, രുചികരമായ ഭക്ഷണം, ഒത്തൊരുമയുടെ സ്നേഹനിമിഷങ്ങൾ എന്നിവകൊണ്ട് ‘ആരവം 2025’ എല്ലാവർക്കും അവിസ്മരണീയമായ അനുഭവമായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾ kilikood.ca എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
https://events.kilikood.ca/event/sma-aaravam-onam-celebration-2025/
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






