റെജീന: കാനഡയിലെ പ്രവിശ്യകൾക്കിടയിൽ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ തൊഴില്ലായ്മ നിരക്കുമായി സസ്കാച്വാൻ. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ പ്രവിശ്യയിലെ തൊഴില്ലായ്മ നിരക്ക് 5.4 ശതമാനമായി കുറഞ്ഞു. ഇത് ദേശീയ ശരാശരിയായ 6.5 ശതമാനത്തേക്കാൾ വളരെ താഴെയാണ്.
സെപ്റ്റംബറിൽ ആകെ 625,000 ആളുകൾക്ക് കൂടി തൊഴിൽ ലഭിച്ചതോടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ റെക്കോർഡാണ് പ്രവിശ്യ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ സസ്കാച്വാൻ തൊഴിൽ വിപണിയിൽ 2,400 പുതിയ ജോലികൾ കൂടി ചേർക്കപ്പെട്ടു. യുവാക്കൾക്കിടയിലെ തൊഴില്ലായ്മ നിരക്ക് ആഗസ്റ്റിനെ അപേക്ഷിച്ച് 11.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് ദേശീയ ശരാശരിയായ 13.0 ശതമാനത്തേക്കാൾ മികച്ചതാണ്.
പ്രവിശ്യയിലെ രണ്ട് പ്രധാന നഗരങ്ങളിലും മികച്ച വളർച്ചയുണ്ടായി. കഴിഞ്ഞ വർഷം സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ റജീനയിലെ തൊഴിലവസരങ്ങൾ 5,300 അതായത് 3.5 ശതമാനം വർദ്ധിച്ചപ്പോൾ, സാസ്കാറ്റൂണിൽ 900 പുതിയ തൊഴിലവസരങ്ങളോടെ 0.4 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. സ്വകാര്യ മേഖലയിലെ ശക്തമായ മുന്നേറ്റം വഴി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21,500 അതായത് 6.0 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിർമ്മാണ (മാനുഫാക്ചറിംഗ്), കൺസ്ട്രക്ഷൻ മേഖലകളിൽ 5,700 വീതം പുതിയ ജോലികൾ സൃഷ്ടിക്കപ്പെട്ടു. കൂടാതെ ആരോഗ്യ സംരക്ഷണ സാമൂഹിക സേവന മേഖലകളിൽ 4,100 തൊഴിലവസരങ്ങൾ (+4.0%) വർദ്ധിച്ചു.
മറ്റ് സാമ്പത്തിക മേഖലകളിലും സസ്കാച്വാൻ മികച്ച മുന്നേറ്റം തുടരുന്നു. നഗരങ്ങളിലെ ഭവന നിർമ്മാണ തുടക്കങ്ങളിൽ പ്രവിശ്യ കാനഡയിൽ ഒന്നാം സ്ഥാനത്തെത്തി. കൂടാതെ മാനുഫാക്ചറിംഗ് വിൽപ്പനയിൽ രണ്ടാം സ്ഥാനവും ചരക്ക് കയറ്റുമതി വളർച്ചയിൽ രണ്ടാമത്തെ ഉയർന്ന വളർച്ചയും പ്രവിശ്യ സ്വന്തമാക്കി.
Also Read: ജോർജിയയിലെ റൈഡ് അപകടം; കാനഡയിലെ വണ്ടർലാന്റിൽ 2 പ്രമുഖ റോളർ കോസ്റ്ററുകൾ താല്ക്കാലികമായി പൂട്ടി
സസ്കാച്വാന്റെ സമ്പദ്വ്യവസ്ഥ ശക്തവും സ്ഥിരതയുള്ളതുമാണെന്ന് ഇമിഗ്രേഷൻ ആൻഡ് കരിയർ ട്രെയിനിംഗ് മന്ത്രി എറിക് സ്മാൾസ് വ്യക്തമാക്കി. പ്രവിശ്യയുടെ വളർച്ച നിലനിർത്തുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന ‘സസ്കാച്ചെവൻ ലേബർ മാർക്കറ്റ് സ്ട്രാറ്റജി’, ‘ഇൻവെസ്റ്റ്മെന്റ് അട്രാക്ഷൻ സ്ട്രാറ്റജി’ തുടങ്ങിയ പദ്ധതികളാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





