മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക്? സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ടീം മാറ്റത്തെ കുറിച്ചാണ്. സമൂഹമാധ്യമങ്ങളിൽ സഞ്ജു പങ്കുവച്ച ഒരു ചിത്രവും ഇതിന് നൽകിയ ക്യാപ്ഷനുമാണ് താരം ചെന്നൈയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാക്കുന്നത്. ഭാര്യ ചാരുലത സാംസണിനൊപ്പമുള്ള ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത രണ്ടു വാക്കുകളാണ് സഞ്ജു ചെന്നൈയിലേക്ക് പോകുകയാണെന്ന വ്യാഖ്യാനത്തിന് ഇടയാക്കിയത്. ഇരുവരും ഒന്നിച്ച്
റോഡിലെ മഞ്ഞലൈൻ മുറിച്ചുകടക്കുന്ന മുറിച്ചുകടക്കുന്ന ചിത്രത്തിനൊപ്പം ‘ടൈം ടു മൂവ്’ എന്ന് കുറിച്ചതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്. ഈ പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് സഞ്ജു ചെന്നൈയിലേക്ക് പോകുകയാണെന്ന സംശയം പ്രകടിപ്പിച്ച് കുറിപ്പിട്ടത്. ചിത്രത്തിനൊപ്പം ‘ഏഴാം അറിവ്’ എന്ന തമിഴ് ചിത്രത്തിലെ ഗാനം ചേർത്തതിനും ആരാധകർക്ക് വ്യക്തമായ മറുപടിയുണ്ട്. ചെന്നൈയിലേക്കുള്ള വരവിൻറെ സൂചനയാണ് ഈ ഗാനമെന്നാണ് ആരാധകരുടെ പക്ഷം.
എന്നാൽ ടീം മാറ്റം സംബന്ധിച്ച് ഔദ്യോഗികമായി താരമോ രാജസ്ഥാൻ റോയൽസോ ഇതുവരേയും പ്രതികരിച്ചിട്ടില്ല്. തനിക്ക് വലിയ ടീമുകളിൽ നിന്ന് മുമ്പ് ഓഫർ വന്നിട്ടുണ്ടെന്നും എന്നാൽ രാജസ്ഥാനൊപ്പം തുടരാനാണ് താൻ ആഗ്രഹിച്ചതെന്നും മുമ്പ് ഒരു അഭിമുഖത്തിൽ സഞ്ജു സാംസൺ വ്യക്തമാക്കിയിട്ടുണ്ട്.






