Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

സഞ്ജുവിന് വീണ്ടും ‘സിംഗിൾ ഡിജിറ്റ്’; തലകുനിച്ച് വിരാട് കോലി, ചെന്നൈ ക്യാമ്പിൽ ആശങ്ക

Canada Varthakal by Canada Varthakal
April 7, 2026
in Sports
Reading Time: 1 min read
സഞ്ജുവിന് വീണ്ടും ‘സിംഗിൾ ഡിജിറ്റ്’; തലകുനിച്ച് വിരാട് കോലി, ചെന്നൈ ക്യാമ്പിൽ ആശങ്ക

ബെംഗളൂരു: ഐപിഎൽ 19-ാം സീസണിൽ പുതിയ ജേഴ്‌സിയിൽ സഞ്ജു സാംസന്റെ മിന്നും പ്രകടനം കാത്തിരുന്ന ആരാധകർക്ക് നിരാശ തുടരുന്നു. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഓപ്പണറായി കളത്തിലിറങ്ങിയ സഞ്ജുവിന് ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്കം കടക്കാനായില്ല. ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലും താരം നിഴലായി മാറി. എന്നാൽ സഞ്ജു പുറത്തായതിന് പിന്നാലെ ഗ്രൗണ്ടിലുണ്ടായ വിരാട് കോലിയുടെ പ്രതികരണമാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചയാകുന്നത്.

c419ac8b afb3 47c8 b496 6411607f16a3

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർസിബി, ടിം ഡേവിഡ് (70), ദേവ്ദത്ത് പടിക്കൽ (50), രജത് പാട്ടിദാർ (48) എന്നിവരുടെ തകർപ്പൻ ബാറ്റിങ് കരുത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 250 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. മൂന്നാം ഓവറിൽ ജേക്കബ് ഡഫി എറിഞ്ഞ ഫുൾ ലെങ്ത് പന്തിൽ സ്ലിപ്പിൽ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. 5 പന്തിൽ ഒരു സിക്സറടക്കം 9 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ADVERTISEMENT

സഞ്ജു പുറത്തായതിന് പിന്നാലെ ആർസിബി താരങ്ങൾ ആഘോഷം തുടങ്ങിയെങ്കിലും വിരാട് കോലിയുടെ ഭാവം മറ്റൊന്നായിരുന്നു. തലകുനിച്ച് പവലിയനിലേക്ക് മടങ്ങുന്ന സഞ്ജുവിന് പിന്നിൽ, അതീവ നിരാശയോടെ കണ്ണുകളടച്ച് മറ്റൊരു വശത്തേക്ക് നോക്കി നിൽക്കുന്ന കോലിയുടെ ദൃശ്യങ്ങൾ ക്യാമറകൾ ഒപ്പിയെടുത്തു. സഞ്ജുവിന്റെ വിക്കറ്റ് ആഘോഷിക്കുന്നതിന് പകരം, ഒരു മികച്ച താരം ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്നതിലുള്ള വേദനയാണ് കോലിയുടെ മുഖത്ത് പ്രകടമായതെന്ന് ആരാധകർ വിലയിരുത്തുന്നു. ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായ സഞ്ജുവിനോട് കോലിക്കുള്ള ബഹുമാനമാണ് ഈ ദൃശ്യങ്ങളെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുകയാണ്.

കഴിഞ്ഞ ലോകകപ്പിലെ സഞ്ജുവിന്റെ പ്രകടനത്തെ വിരാട് കോലി പരസ്യമായി പ്രശംസിച്ചിരുന്നു. സഞ്ജു അവാർഡിന് അർഹനാണെന്നും ടീമിന് ആവശ്യമുള്ളപ്പോൾ മികച്ച പ്രകടനം നടത്തിയതിൽ സന്തോഷമുണ്ടെന്നും അന്ന് കോലി കുറിച്ചിരുന്നു. ആ ആത്മബന്ധമാണ് ചിന്നസ്വാമിയിലെ നിരാശയ്ക്ക് പിന്നിലെന്നും കരുതപ്പെടുന്നു. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ 6, 7, 9 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോറുകൾ. 43 റൺസിനാണ് മത്സരത്തിൽ ചെന്നൈ പരാജയപ്പെട്ടത്. അവസാന ഓവർ വരെ പൊരുതിയെങ്കിലും സിഎസ്കെയുടെ പോരാട്ടം 207 റൺസിൽ അവസാനിക്കുകയായിരുന്നു. വരും മത്സരങ്ങളിൽ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകർ.

Sanju hits single digits again; Virat Kohli bows his head, Chennai camp is worried

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: Sanju hits single digits again
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Turning a blind eye to Abhishek's poor form; Sanju's fans lash out at the selection board.
Sports

അഭിഷേകിന്റെ മോശം ഫോം കണ്ടില്ലെന്ന് നടിക്കുന്നു; സെലക്ഷൻ ബോർഡിനെതിരെ ആഞ്ഞടിച്ച് സഞ്ജു ആരാധകർ

by Canada Varthakal
July 26, 2026
Third T20 against Zimbabwe: Half-century for Vaibhav Suryavanshi; India heading towards a strong score.
Sports

സിംബാബ്‌വെക്കെതിരായ മൂന്നാം ട്വന്റി-20: വൈഭവ് സൂര്യവംശിക്ക് അർധസെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

by Canada Varthakal
July 26, 2026
'Leaving Rajasthan was a huge risk; Dhoni gave me confidence' – Sanju Samson opens up.
Sports

‘രാജസ്ഥാൻ വിട്ടത് വലിയ റിസ്ക്, ആത്മവിശ്വാസം തന്നത് ധോണി’; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.