ഡൽഹി; കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന രീതിയെ പരിഹസിച്ച പാശ്ചാത്യ വിമർശകർക്ക് മറുപടിയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ. എക്സ് (X) പ്ലാറ്റ്ഫോമിൽ നടന്ന ചർച്ചയിലാണ്, നൂറ്റാണ്ടുകളായി ഇന്ത്യക്കാർ തുടർന്നുപോരുന്ന ഈ ഭക്ഷണരീതിയെ അദ്ദേഹം ശക്തമായി ന്യായീകരിച്ചത്. ദക്ഷിണേന്ത്യൻ വിവാഹത്തിൽ ദമ്പതികൾ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഫ്ലോറിഡയിൽ നിന്നുള്ള ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അപമാനിക്കാൻ ശ്രമിച്ചതോടെയാണ് ഈ വിഷയം വീണ്ടും ആഗോളതലത്തിൽ വലിയ ചർച്ചയായത്.

ഭക്ഷണത്തിൽ തൊടാൻ കഴിയാതെ ലോഹ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടി വരുന്നത് മോശം കാര്യമാണെന്നായിരുന്നു സന്യാലിന്റെ പരിഹാസം. സ്പൂണും ഫോർക്കും കഴുകി വൃത്തിയാക്കുന്നതിനേക്കാൾ എളുപ്പത്തിൽ കൈകൾ കഴുകാം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പിസ്സ, ബർഗർ, ഫ്രെഞ്ച് ഫ്രൈസ് എന്നിവ കൈകൊണ്ട് കഴിക്കുന്ന പാശ്ചാത്യർ, ഏഷ്യക്കാർ ചോറും കറിയും കൈകൊണ്ട് കഴിക്കുമ്പോൾ മാത്രം അതിനെ ‘ശുചിത്വമില്ലാത്തത്’ എന്ന് വിളിക്കുന്നതിലെ കാപട്യത്തെയും സന്യാൽ തുറന്നുകാട്ടി.
Also Read : റഷ്യയ്ക്ക് പിന്നാലെ ഉക്രെയ്ൻ; പുടിനുമായി ചർച്ച നടത്തി യുഎസ് സംഘം കീവിലേക്ക്
ന്യൂയോർക്കിലെ രാഷ്ട്രീയക്കാരനായ സോഹ്റാൻ മംദാനി കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ചപ്പോൾ, “അമേരിക്കയിലെ പരിഷ്കൃതരായ ആളുകൾ ഇങ്ങനെ കഴിക്കാറില്ല, ഇഷ്ടമല്ലെങ്കിൽ മൂന്നാം ലോകത്തിലേക്ക് തിരികെ പോകൂ” എന്ന് ടെക്സസ് കോൺഗ്രസ്മാൻ ബ്രാൻഡൻ ഗിൽ വിമർശിച്ചിരുന്നു.
ഇതോടെ സംഭവം ഒരു വംശീയ അധിനിവേശ രാഷ്ട്രീയ പോരാട്ടമായി മാറുകയായിരുന്നു. യൂറോപ്യൻ കോളനിവൽക്കരണ കാലം മുതൽ ഫോർക്കും കത്തിയും ഉപയോഗിക്കുന്നതാണ് ‘ആധുനികത’ എന്ന തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഭക്ഷണത്തിന്റെ ചൂടും ഘടനയും അറിഞ്ഞ് കഴിക്കുന്ന ഇന്ത്യൻ രീതി തികച്ചും ശാസ്ത്രീയവും ശ്രദ്ധാപൂർവ്വമുള്ളതുമായ ഒന്നാണെന്നാണ് സന്യാലും മറ്റ് പിന്തുണക്കാരും വ്യക്തമാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








