തെന്നിന്ത്യൻ സുന്ദരി സമാന്തയും സംവിധായകൻ രാജ് നിദിമോരുവും പ്രണയത്തിലാണെന്ന അഭ്യൂഹത്തിന് ആക്കംകൂട്ടി പുതിയ ചിത്രം. രാജ് നിദിമോരുവിനെ ചേർത്തുപിടിച്ചുള്ള ചിത്രവും അതിനൊപ്പം സമാന്ത ചേർത്ത കുറിപ്പുമാണ് ഇപ്പോൾ ചർച്ച. ഈ വർഷം ജീവിതത്തിൽ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു സാമന്തയുടെ പോസ്റ്റ്. പങ്കുവച്ച അവസാന ചിത്രത്തിൽ ഒന്നും ഒളിക്കാനില്ല എന്ന ഹാഷ്ടാഗും നടി ചേർത്തിട്ടുണ്ട്. സാമന്തയുടെ പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. സുഹൃത്തായ തമന്നയും ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു.
‘കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം.. കഴിഞ്ഞ ഒന്നര വർഷമായി കരിയറിൽ കുറച്ച് ഉറച്ചതും ധീരവുമായ തീരുമാനങ്ങൾ ഞാൻ എടുത്തു. റിസ്കെടുത്തു, എൻറെ മനസിനെ, തോന്നലുകളെ വിശ്വസിച്ചു, പഠിച്ചു. ഇന്ന് ഞാൻ ചെറിയ വിജയങ്ങൾ പോലും ആഘോഷമാക്കുകയാണ്. കഠിനാധ്വാനികളായ, ആത്മാർഥതയുള്ള, ഊർജസ്വലരായ ആളുകൾക്കൊപ്പം ജോലി ചെയ്യാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതൊരു തുടക്കം മാത്രമാണെന്ന് ഉറച്ച വിശ്വാസത്തോടെ എനിക്ക് പറയാൻ കഴിയും’ എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
സാമന്തയും രാജ് നിദിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരും ‘ദ് ഫാമിലി മാൻ 2’ എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. പൊതുവിടങ്ങളിൽ പതിവായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സാമന്തയും രാജും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നത്. എന്നാൽ ഇതുവരെ ഇരുവരും വാർത്തകളെ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Samantha Ruth Prabhu Shares Loved-Up Pic With Rumoured Boyfriend Raj Nidimoru






