കോയമ്പത്തൂർ: ചലച്ചിത്ര ലോകത്ത് നിന്നുള്ള നിരവധി അഭ്യൂഹങ്ങൾക്കൊടുവിൽ, സാമന്ത റൂത്ത് പ്രഭുവും രാജ് നിഡിമോരുവും വിവാഹിതരായതായി റിപ്പോർട്ട്. 2024 മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷനിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ. വിവാഹത്തിനായി ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരും കോയമ്പത്തൂരിൽ എത്തിയത്. 2024 മുതൽ ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു. തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സാമന്ത, രാജ് നിഡിമോരുവിനെ തൻ്റെ പങ്കാളിയായി അവതരിപ്പിച്ചെങ്കിലും, ഇരുവരും ഈ ബന്ധം പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല.
പ്രൈം വീഡിയോ സീരീസുകളായ ‘ദി ഫാമിലി മാൻ സീസൺ 2’, ‘സിറ്റാഡൽ: ഹണി ബണ്ണി’ എന്നിവയിൽ നായികയായും സംവിധായകനായും ഇവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള സംശയങ്ങൾ ആദ്യമായി ഉയർന്നത് ഈ വർഷം വേൾഡ് പിക്ക്‌ൾബോൾ ലീഗിനിടെ ചെന്നൈ സൂപ്പർ ചാംപ്‌സിനെ പ്രോത്സാഹിപ്പിക്കാൻ അവർ ഒരുമിച്ചെത്തിയപ്പോഴാണ്. ഈ ചിത്രങ്ങൾ സാമന്ത തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഇവർ പ്രണയത്തിലാണെന്ന സംശയങ്ങൾ ഉയർന്നത്. കൂടാതെ, ഇരുവരും ഒരുമിച്ച് വീട് നോക്കുകയാണെന്ന വാർത്തകളും ഏതാനും മാസങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
സാമന്ത റൂത്ത് പ്രഭുവിനും രാജ് നിഡിമോരുവിനും ഇത് രണ്ടാം വിവാഹമാണ്. സാമന്ത നേരത്തെ നടൻ നാഗ ചൈതന്യയെ 2017-ൽ വിവാഹം കഴിക്കുകയും 2021-ൽ വേർപിരിയുകയും ചെയ്തിരുന്നു. രാജ് നിഡിമോരു 2015 മുതൽ 2022 വരെ ശ്യാമലി ദേ എന്നയാളെ വിവാഹം ചെയ്തിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Samantha and Raj Nidimoru got married; the ceremony took place at Isha Yoga Center in Coimbatore






