നോവ സ്കോഷ്യ: നോർത്ത് സിഡ്‌നിയിൽ കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന സാൽവേഷൻ ആർമി thrift സ്റ്റോർ പ്രവർത്തനം അവസാനിപ്പിക്കുന്നു. തുടർച്ചയായ സാമ്പത്തിക പ്രതിസന്ധികളെത്തുടർന്നുള്ള സമഗ്രമായ അവലോകനത്തിന് ശേഷമാണ് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനം പൂട്ടാൻ അധികൃതർ തീരുമാനിച്ചത്.
ഓഗസ്റ്റ് 31-ഓടെ സ്റ്റോറിന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കും. സ്റ്റോറിലേക്കുള്ള പഴയ സാധനങ്ങളുടെ സംഭാവനകൾ ഇന്ന് മുതൽ സ്വീകരിക്കുന്നത് അടിയന്തരമായി നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ സ്റ്റോർ അടച്ചുപൂട്ടുന്നതിന് മുൻപുള്ള അവസാന ദിവസങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾക്കായി പ്രത്യേക വിലക്കിഴിവുകൾ ലഭ്യമാക്കിയിട്ടുണ്ട്.
സ്റ്റോർ അടച്ചുപൂട്ടിയാലും, സിഡ്‌നി കമ്മ്യൂണിറ്റി ചർച്ച് വഴിയും നോർത്ത് സിഡ്‌നിയിലെ കമ്മ്യൂണിറ്റി ആൻഡ് ഫാമിലി സർവീസസ് ഹബ്ബ് വഴിയും പാവപ്പെട്ടവർക്കും അർഹരായവർക്കും ആവശ്യമായ സഹായങ്ങൾ തുടർന്നും ലഭ്യമാക്കുമെന്ന് സാൽവേഷൻ ആർമി അറിയിച്ചു. ക്രിസ്മസ് സഹായങ്ങളും സ്ട്രീറ്റ് മിനിസ്ട്രിയും തടസ്സമില്ലാതെ തുടരും. സിഡ്‌നിയിലെ പ്രിൻസ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന സാൽവേഷൻ ആർമി സ്റ്റോറിന്റെ പ്രവർത്തനങ്ങളെ ഈ തീരുമാനം ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. വർഷങ്ങളായി തങ്ങൾക്ക് പിന്തുണ നൽകിയ പ്രദേശവാസികളോട് സാൽവേഷൻ ആർമി നന്ദി രേഖപ്പെടുത്തി.
Salvation Army thrift store in North Sydney, N.S., to close
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






