Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

സാൽമൊണെല്ല ബാധ: സലാമി കഴിച്ച് 57 പേർക്ക് രോഗബാധ, 7 പേർ ആശുപത്രിയിൽ, ജാ​ഗ്രത നിർദേശം!

Canada Varthakal by Canada Varthakal
June 12, 2025
in Alberta
Reading Time: 1 min read
സാൽമൊണെല്ല ബാധ: സലാമി കഴിച്ച് 57 പേർക്ക് രോഗബാധ, 7 പേർ ആശുപത്രിയിൽ, ജാ​ഗ്രത നിർദേശം!

കാനഡയിലെ ആൽബെർട്ട -ഒന്റാറിയോ പ്രവിശ്യകളിൽ സലാമി കഴിച്ച് സാൽമൊണെല്ല ബാധയേറ്റ് രോഗിയായവരുടെ എണ്ണം വർധിച്ചതിനെത്തുടർന്ന് പൊതുജനാരോഗ്യ വിഭാഗം ജാഗ്രതാ നിർദ്ദേശം നൽകി. സലാമി ഉൽപ്പന്നങ്ങൾ കഴിച്ച് രോഗബാധിതരായ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാനഡയുടെ പൊതുജനാരോഗ്യ ഏജൻസി ബുധനാഴ്ച പുറത്തുവിട്ട വിവരമനുസരിച്ച്, റിയ ബ്രാൻഡ് ജെനോവ സലാമി സ്വീറ്റ്, റിയ ബ്രാൻഡ് ജെനോവ സലാമി ഹോട്ട്, ബോണ ബ്രാൻഡ് മൈൽഡ് ജെനോവ സലാമി എന്നിവ കഴിച്ച 57 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 44 പേർ ആൽബെർട്ടയിലും 13 പേർ ഒന്റാറിയോയിലുമാണ്. ഏപ്രിൽ പകുതി മുതൽ മെയ് അവസാനം വരെയുള്ള കാലയളവിലാണ് മിക്കവർക്കും രോഗം പിടിപെട്ടത്.

ADVERTISEMENT

സാൻഡ്‌വിച്ചുകളിലോ ഡെലി ഷോപ്പുകളിലോ നിന്ന് വാങ്ങിയ സലാമി കഴിച്ചാണ് ഇവർക്ക് രോഗം പകർന്നതെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ ഗ്രോസറി സ്റ്റോറുകൾ, പ്രത്യേക വിപണികൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ഡെലികൾ, ഇറച്ചിക്കടകൾ എന്നിവിടങ്ങളിലെല്ലാം വിതരണം ചെയ്തിരുന്നു.

കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി ജൂൺ 10-ന് ഒന്റാറിയോ, ആൽബെർട്ട, മാനിറ്റോബ എന്നിവിടങ്ങളിലെ ഈ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. 5035 226, 5049 226, 5020 228, 5035 228, 5035 226 എന്നീ കോഡുകളുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്.

ഭക്ഷണത്തിലൂടെ പകരുന്ന ഒരുതരം ബാക്ടീരിയൽ അസുഖമാണ് സാൽമൊണെല്ല. രോഗം ബാധിച്ച ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാം, പ്രത്യേകിച്ച് ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞ് ഇത്തരത്തിൽ അണുബാധ മറ്റൊരാളിലേക്ക് പകരാം.

ഇത് സാധാരണയായി പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് സാൽമൊണെല്ല ഗുരുതരമായ അണുബാധകളുണ്ടാക്കാം, ചിലപ്പോൾ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. അതിനാൽ, ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

fireworks
Alberta

അനികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ; പിഴത്തുക കൂട്ടി കാൽ​ഗറി സിറ്റി കൗൺസിൽ

by Canada Varthakal
September 22, 2026
Alberta fuel tax suspension
Alberta

പെട്രോൾ, ഡീസൽ വില കുറയും!; ഇന്ധന നികുതി ഒഴിവാക്കി ആൽബർട്ട സർക്കാർ

by Canada Varthakal
September 22, 2026
health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.