സെയിന്റ് ജോൺ: ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമെന്ന പദവി നഷ്ടമായതിന് പിന്നാലെ സെയിന്റ് ജോൺ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാൻ സാധ്യത. തലസ്ഥാന നഗരമായ ഫെഡറിക്ടണിലെ അതിവേഗ ജനസംഖ്യാ വളർച്ചയും തദ്ദേശ സ്വയംഭരണ പരിഷ്കാരങ്ങളുമാണ് സെയിന്റ് ജോണിന് തിരിച്ചടിയാകുന്നത്. 2023-ൽ നടന്ന അതിർത്തി പുനർനിർണയത്തെ തുടർന്ന് ഫെഡറിക്ടണിനോട് അനുബന്ധ പ്രദേശങ്ങൾ കൂട്ടിച്ചേർത്തപ്പോൾ 4,500 പുതിയ ചർച്ചകൾ ചേർന്നപ്പോൾ, സെയിന്റ് ജോണിന് പുതിയ മേഖലകളെയൊന്നും കൂട്ടിച്ചേർക്കാനായിരുന്നില്ല. 2024-ലെ പ്രവിശ്യാ സർക്കാരിന്റെ കണക്കനുസരിച്ച് സെയിന്റ് ജോണിൽ 78,165 പേരും ഫെഡറിക്ടണിൽ 77,736 പേരുമാണുള്ളത്. 429 പേരുടെ മാത്രം വ്യത്യാസമേ ഇരു നഗരങ്ങളും തമ്മിലുള്ളൂ.
വർഷത്തിൽ 200 ഓളം ആളുകൾ സെയിന്റ് ജോൺ വിട്ടുപോകുമ്പോൾ, 500 മുതൽ 1,000 വരെ ആളുകൾ ഫെഡറിക്ടണിലേക്ക് കുടിയേറുന്നുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയിലെ സീനിയർ അനലിസ്റ്റ് സെബാസ്റ്റ്യൻ ലാവോയ് വ്യക്തമാക്കി. അതിനാൽ അടുത്ത വർഷം ആദ്യം പുറത്തുവരുന്ന 2026-ലെ സെൻസസ് ഫലങ്ങളിൽ ഫെഡറിക്ടൺ സെയിന്റ് ജോണിനെ മറികടക്കുമെന്ന് ഉറപ്പാണ്. നേരത്തെ പ്രവിശ്യയിലെ ഒന്നാം നിര നഗരമായിരുന്ന സെയിന്റ് ജോണിനെ 2016-ലെ സെൻസസിൽ മോങ്ക്ട്ടൺ നഗരം മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അന്നുമുതൽ രണ്ടാം സ്ഥാനത്തായിരുന്ന സെയിന്റ് ജോണാണ് ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് താഴാൻ പോകുന്നത്.
അതിവേഗത്തിലുള്ള ജനസംഖ്യാ വളർച്ച നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുമെന്നും അതിനാൽ ഈ മാറ്റം തനിക്ക് ആശങ്കയുണ്ടാക്കുന്നില്ലെന്നും സെയിന്റ് ജോൺ മേയർ ഡോണ റിയാർഡൺ പ്രതികരിച്ചു. അതേസമയം കൂടുതൽ ആളുകൾ തങ്ങളുടെ നഗരത്തിലേക്ക് താമസിക്കാനെത്തുന്നത് വലിയ നേട്ടമാണെന്ന് ഫെഡറിക്ടൺ മേയർ സ്റ്റീവ് ഹിക്സ് പറഞ്ഞു. വ്യവസായ കേന്ദ്രമായ സെയിന്റ് ജോണിൽ ആളുകളെ ആകർഷിക്കാൻ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങൾക്ക് നികുതി ചുമത്തുന്നതടക്കമുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള പ്ലാനിലാണ് അധികൃതർ.
Saint John’s population growth lags behind; report says change is certain in 2026 census
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




