ന്യൂ ബ്രൺസ്വിക്ക്; സെയിന്റ് ജോൺ നഗരത്തിൽ വിഷവാതക ചോർച്ച. സംഭവത്തെ തുടർന്ന് 12 ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച അപ്ടൗണിലെ കാൾട്ടൺ സ്ട്രീറ്റിലുള്ള കുക്ക് കമ്പനി കെട്ടിടത്തിലാണ് ജീവനക്കാരുടെ ആരോഗ്യത്തെ ബാധിച്ച കാർബൺ മോണോക്സൈഡ് വാതകം ചോർന്നത്. കെട്ടിടത്തിന് താഴെയുള്ള ഫർണസിനുണ്ടായ തകരാറാണ് വാതകച്ചോർച്ചയ്ക്ക് വഴിവെച്ചത്.
മുകളിലത്തെ നിലകളിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും ആംബുലൻസും ലിബർട്ടി യൂട്ടിലിറ്റീസ് അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപായസാധ്യത കണക്കിലെടുത്ത് മുൻകരുതലെന്ന നിലയിലാണ് 12 പേരെയും സിറ്റി ബസിൽ ആശുപത്രിയിലേക്ക് മാറ്റിയത്.
ALSO READ: കാനഡയിൽ എക്സ്പ്രസ് എൻട്രി മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ഇമിഗ്രേഷൻ വിദഗ്ധർ
ഫയർഫോഴ്സ് സമയബന്ധിതമായി ഇടപെട്ടതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് കമ്പനി വൈസ് പ്രസിഡന്റ് ജോയൽ റിച്ചാർഡ്സൺ പറഞ്ഞു. നിലവിൽ കെട്ടിടത്തിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ചോർച്ചയുടെ കാരണം സംബന്ധിച്ച് അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





