Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Lithium-ion Battery Fires: ലിഥിയം അയൺ ബാറ്ററി തീപിടുത്തം വർധിക്കുന്നു; കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കാനഡ

Canada Varthakal by Canada Varthakal
August 14, 2026
in Canada
Reading Time: 1 min read
lithium-ion battery fire

creditss ctv news

ടൊറന്റോ: സമീപകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ തീപിടിത്തങ്ങൾക്ക് കാരണമായതിനെ തുടർന്ന് ഇലക്ട്രിക് വാഹനങ്ങളിലും മറ്റ് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ജനപ്രിയ ലിഥിയം അയൺ (Lithium-ion) ബാറ്ററികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കാനഡ. ഇലക്ട്രിക് ബൈക്കുകൾ, ഇ-സ്‌കൂട്ടറുകൾ, സോളാർ ലൈറ്റുകൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ഇത്തരം ബാറ്ററികൾ വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യം മുൻനിർത്തിയാണ് ഫെഡറൽ സർക്കാരും ഹെൽത്ത് കാനഡയും പുതിയ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.

WhatsApp Image 2026 08 03 at 2.31.52 AM 1

ടൊറന്റോയിൽ മാത്രം ഈ വർഷം ഇതുവരെ ലിഥിയം അയൺ ബാറ്ററികളുമായി ബന്ധപ്പെട്ട് 80-ഓളം തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനം വർദ്ധനവാണിത്. ഈ അപകടങ്ങളിൽ 14 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ മാത്രം ടൊറന്റോയിൽ മൂന്നിലധികം തീപിടിത്തങ്ങളുണ്ടായി. ഏപ്രിൽ 27-ന് ടൊറന്റോയിലെ വെല്ലസ്ലി സ്ട്രീറ്റിലെ (280 Wellesley St. E.) ഒരു അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ പരിശോധന നടത്തുമ്പോൾ ഒരു മുറിയിൽ മാത്രം 10 ഇ-ബൈക്കുകളും മൈക്രോമൊബിലിറ്റി ഉപകരണങ്ങളും സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ആൽബർട്ടയിലെ കാൽഗറിയിലും 24 മണിക്കൂറിനുള്ളിൽ ഇ-സ്‌കൂട്ടർ ബാറ്ററികൾ ചാർജ് ചെയ്യുന്നതിനിടെ അമിതമായി ചൂടായി 3 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

ALSO READ: ടൊറന്റോയിൽ വാടകയ്‌ക്ക് കൊലയാളികളെ നൽകുന്ന ശൃംഖല; മൂന്ന് പ്രതികൾ പിടിയിൽ

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലൂടെ സുരക്ഷാ പരിശോധനകളോ നിലവാര സർട്ടിഫിക്കറ്റുകളോ ഇല്ലാത്ത വിലകുറഞ്ഞ ബാറ്ററികൾ രാജ്യത്തേക്ക് വൻതോതിൽ എത്തുന്നതാണ് പ്രധാന ഭീഷണിയെന്ന് ടൊറന്റോ ഫയർ ചീഫ് ജിം ജെസ്സോപ് വ്യക്തമാക്കുന്നു. ബാറ്ററിക്ക് തകരാർ സംഭവിച്ചാൽ അത് ‘തെർമൽ റൺവേ’ (Thermal Runaway) എന്ന അവസ്ഥയിലേക്ക് പോവുകയും, നിമിഷങ്ങൾക്കുള്ളിൽ അനിയന്ത്രിതമായി തീ ആളിപ്പടരുകയും ചെയ്യുമെന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോ​ഗസ്ഥൻ ആലക്സ് ക്വാൻ വ്യക്തമാക്കി.

K5VC5WBNORAZDBF6TS63XN2FDI

2023 ഡിസംബറിൽ ടൊറന്റോ സബ്‌വേ ട്രെയിനിലുണ്ടായ തീപിടിത്തത്തിന് ശേഷം, തണുപ്പുകാലത്ത് സബ്‌വേകളിലും ബസുകളിലും ഇ-ബൈക്കുകൾ കൊണ്ടുപോകുന്നത് ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ (TTC) വിലക്കിയിരുന്നു. ശൈത്യകാലത്തെ കഠിനമായ തണുപ്പ് ബാറ്ററികളുടെ സ്ഥിരതയെ ബാധിക്കുമെന്നതിനാലായിരുന്നു ഇത്. ലിഥിയം അയൺ ബാറ്ററികൾക്ക് രാജ്യവ്യാപകമായി നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള തീരുമാനത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം ഹെൽത്ത് കാനഡ രേഖപ്പെടുത്തി കഴിഞ്ഞു. കൂടുതൽ ആളുകളും കർശന നിയമങ്ങൾ വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പ്രാദേശികമായ താൽക്കാലിക നിരോധനങ്ങൾക്ക് പകരം ഫെഡറൽ തലത്തിലുള്ള ശക്തമായ നിയമനിർമ്മാണവും ഫയർ കോഡിൽ ഭേദഗതികളും വരണമെന്ന് ഫയർ ചീഫ് സർക്കാരിനോട് ആവശ്യപ്പെട്ടു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canada newsToronto News
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Trump Canada Tariff | താരിഫ് ഭീഷണിയിൽ നിന്ന് ട്രംപ് പിന്നാക്കം പോകുമോ? ‘ഓഗസ്റ്റ് 19’ ലേക്ക് കണ്ണുനട്ട് കനേഡിയൻ വിപണി
Canada

താരിഫ് ഭീഷണിയിൽ നിന്ന് ട്രംപ് പിന്നാക്കം പോകുമോ? ‘ഓഗസ്റ്റ് 19’ ലേക്ക് കണ്ണുനട്ട് കനേഡിയൻ വിപണി

by Canada Varthakal
August 14, 2026
VACCINE
Canada

പനിയും കോവിഡും മാത്രമല്ല; കാനഡക്കാരുടെ വില്ലന്മാരായി RSVയും ന്യൂമോകോക്കലും

by Canada Varthakal
August 13, 2026
NATO spy
Canada

കാനഡയ്ക്ക് വൻ സുരക്ഷാ വീഴ്ച? നാറ്റോ ചാരക്കേസിൽ അടിയന്തര യോഗവും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം

by Canada Varthakal
August 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.