Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ടൊറന്റോയിൽ വാടകയ്‌ക്ക് കൊലയാളികളെ നൽകുന്ന ശൃംഖല; മൂന്ന് പ്രതികൾ പിടിയിൽ

Canada Varthakal by Canada Varthakal
August 12, 2026
in Canada
Reading Time: 1 min read
Man with alleged ties to ‘gun-for-hire’ network charged in Niagara attempted bank robbery

credits ctv news

ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ഭീതി പടർത്തിയ അക്രമങ്ങൾക്കും വാടക കൊലയാളികളെ നൽകുനന ശൃംഖലയ്ക്കും പിന്നിൽ പ്രവർത്തിച്ച പ്രതികൾ പിടിയിൽ. 18 ഉം 17 ഉം വയസ്സുള്ള ആളുകൾ ഉൾപ്പെടെ മൂന്ന് പേരെയാണ് നയാഗ്ര പോലീസ് അറസ്റ്റ് ചെയ്തത്. നയാഗ്ര റീജിയണിൽ നടന്ന രണ്ട് ബാങ്ക് കവർച്ചാ ശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ജയോൺ ബെർഗർ (18), ബ്രാൻഡൻ ബ്രൗൺ (22), പേര് വെളിപ്പെടുത്താത്ത 17 വയസ്സുകാരൻ എന്നിവരാണ് പിടിയിലായത്.

WhatsApp Image 2026 08 03 at 2.31.52 AM 1

ഈ വർഷം മാർച്ച് 4-ന് വെയ്ൻഫ്ലീറ്റിലും മാർച്ച് 11-ന് പെൽഹാമിലും നടന്ന ബാങ്ക് കവർച്ചാ ശ്രമങ്ങളിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘത്തിന് ബാങ്കുകളിലെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ കാരണം അകത്തു കടക്കാൻ സാധിച്ചിരുന്നില്ല. തുടക്കത്തിൽ വെവ്വേറെ അന്വേഷിച്ച ഈ രണ്ട് സംഭവങ്ങളും പിന്നീട് ഒന്നാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കൂടാതെ ജനുവരിയിൽ തോറോൾഡിൽ നടന്ന ഒരു വീട് ആക്രമിക്കാനുള്ള ശ്രമത്തിലും നാലാമതൊരു കവർച്ചാ പദ്ധതിയുമായും ഈ സംഘത്തിന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ADVERTISEMENT

ALSO READ: നിയമം മാറ്റി, പിന്നാലെ തീരുമാനവും; ഇമിഗ്രേഷൻ വകുപ്പിന്റെ നടപടിയിൽ കാനഡയിൽ വൻ വിവാദം

മാർച്ച് മാസത്തിൽ തന്നെ ടൊറന്റോയിലും ഹാൽട്ടൺ റീജിയണിലും നടന്ന മറ്റ് ചില ആക്രമണങ്ങളിലും ജയോൺ ബെർഗറിന് പങ്കുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 26-ന് ടൊറന്റോയിലെ ഒരു സ്ഥാപനത്തിന് നേരെ ഇയാൾ വെടിവെപ്പ് നടത്തിയിരുന്നു. എന്നാൽ തൊട്ടടുത്തുള്ള മറ്റൊരു സ്ഥാപനത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം തെറ്റായ വിലാസത്തിൽ ആളുമാറി സംഭവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തൊട്ടടുത്ത ദിവസങ്ങളിൽ ഹാൽട്ടണിൽ നടന്ന മറ്റൊരു വെടിവെപ്പിലും ഇയാൾക്ക് പങ്കുണ്ട്.

ടൊറന്റോ യു.എസ് കോൺസുലേറ്റിന് നേരെയും ജൂത സ്കൂളുകൾക്ക് നേരെയും ഉണ്ടായ ആക്രമണങ്ങൾ ഉൾപ്പെടെ ഇരുപത്തിയഞ്ചിലധികം വെടിവെപ്പ് സംഭവങ്ങളുമായി ഈ കേസിന് ബന്ധമുണ്ടെന്നാണ് ടൊറന്റോ പോലീസിന്റെ നിഗമനം. എൻക്രിപ്റ്റഡ് മെസ്സേജിംഗ് ആപ്പുകൾ വഴി പണം നൽകി യുവാക്കളെ ഇത്തരത്തിലുള്ള ക്രിമിനൽ അക്രമങ്ങൾക്കായി റിക്രൂട്ട് ചെയ്യുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ജൂൺ മാസത്തിൽ നടത്തിയ തിരച്ചിലിൽ പോലീസ് പിടിച്ചെടുത്ത തോക്കുകൾ പല അക്രമികളും മാറിമാറി ഉപയോഗിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ബാങ്ക് കവർച്ചാ ശ്രമങ്ങൾക്ക് ഈ ഗൺ-ഫോർ-ഹയർ ശൃംഖലയുമായി നേരിട്ട് ബന്ധമുണ്ടോ എന്നതിൽ നയാഗ്ര പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Network supplying contract killers in Toronto; three accused arrested

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canada newsToronto News
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Federal government announces $2.1M to support Alberta’s skilled trades workforce
Canada

യുവാക്കളുടെ തൊഴിൽ പരിശീലനത്തിന് സാമ്പത്തിക സഹായവുമായി കാനഡ സർക്കാർ: ആൽബർട്ടയ്ക്ക് 2.1 മില്യൺ ഡോളർ കൂടി അനുവദിച്ചു

by Canada Varthakal
August 12, 2026
Canada household debt
Canada

കാനഡയിൽ കുടുംബ ബജറ്റ് താളം തെറ്റുന്നു! കടബാധ്യതയിൽ വലഞ്ഞ് സാധാരണക്കാർ; കണക്കുകൾ പുറത്ത്

by Canada Varthakal
August 12, 2026
CUSMA
Canada

CUSMA കരാർ തകർന്നാൽ എന്ത് സംഭവിക്കും? മുന്നറിയിപ്പുമായി പുതിയ സാമ്പത്തിക റിപ്പോർട്ട്

by Canada Varthakal
August 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.