താപനില ഉയർന്നതോടെയാണ് തീരുമാനം
കാനഡയുടെ തലസ്ഥാന നഗരമായ ഒട്ടാവയിലെ പ്രശസ്ത റിഡോ കനാൽ സ്കേറ്റ്വേ വീണ്ടും അടച്ചിരിക്കുകയാണ്. കാലാവസ്ഥയുടെ മാറ്റവും അനിശ്ചിതത്വവും കാരണം, സഞ്ചാരികളും സ്കേറ്റേഴ്സും വൻ നിരാശയിലാണ്.ബുധനാഴ്ചയും വ്യാഴാഴ്ചയും പകൽ സമയത്ത് താപനില 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ദേശീയ തലസ്ഥാന കമ്മിഷൻ (NCC) കൂടുതൽ തണുപ്പ് വരുന്ന മുറയ്ക്ക് സ്കേറ്റ്വേ വീണ്ടും തുറക്കാൻ സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.
ഈ വർഷം ജനുവരി 11ന് തുടങ്ങിയ സ്കേറ്റ്വേ സീസണിൽ പുതിയ വ്യാപാരികളും പുതിയ നടപടികളും കൂടി ഉൾപ്പെടുത്തിയിരുന്നു. ഇതുവരെ ഏകദേശം 1.2 മില്യൺ സന്ദർശകർ കനാലിൽ സ്കേറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ചയും സ്കേറ്റ്വേ അടച്ചിരുന്നു. ഞാറാഴ്ച മാത്രം വീണ്ടും ഭാഗികമായി തുറന്നിരുന്നു.






