ഒന്റാറിയോ: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കണ്ടത് തന്റെ ജീവിതം തന്നെ തകിടം മറിക്കുന്ന കാഴ്ച. വിദേശത്തെ റിപ്പോർട്ടിങ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ആണ് തന്റെ ദാമ്പത്യജീവിതത്തിലുണ്ടായ അവിശ്വസനീയവും വേദനനിറഞ്ഞതുമായ സംഭവം വെളിപ്പെടുത്തിയത്. രാജ്യാന്തര മാധ്യമങ്ങളാണ് ഈ ജീവിത കഥ പുറത്തുവിട്ടത്.

2016-ൽ പാരിസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ശേഷം ഒന്റാറിയോയിലുള്ള വീട്ടിൽ മടങ്ങിയെത്തിയതായിരുന്നു യുവാവ്. രാത്രി ഉറക്കം വരാതിരുന്നതിനെ തുടർന്ന് ജോലി ആവശ്യങ്ങൾക്കായി ഭാര്യയുടെ ലാപ്ടോപ് തുറന്ന് ലോഗിൻ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യയുടെ ഐഫോണുമായി ലാപ്ടോപ് ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു.
പെട്ടെന്നാണ് ലാപ്ടോപ്പിൽ തൽസമയ സന്ദേശങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. യുവാവിന്റെ അടുത്ത സുഹൃത്തും രണ്ട് കുട്ടികളുടെ പിതാവുമായ വ്യക്തിയായിരുന്നു ഭാര്യയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നത്. മുറിയിൽ ഉറങ്ങാൻ കിടന്ന ഭാര്യ, ഈ സുഹൃത്തുമായി പ്രണയ സന്ദേശങ്ങൾ കൈമാറുന്നതും തന്നോടുള്ള വെറുപ്പ് പ്രകടിപ്പിക്കുന്നതും ഇയാൾ തൽസമയം കമ്പ്യൂട്ടർ സ്ക്രീനിൽ കണ്ടു.
ചാറ്റിങ് അവസാനിച്ച ഉടൻ തന്നെ ഭാര്യയുടെ അടുത്തെത്തിയ, കാര്യങ്ങൾ തുറന്നുപറയുകയും ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ജീവിതത്തിൽ നേരിട്ട ഈ വലിയ തിരിച്ചടിയാണ് പിന്നീട് തന്നെ കൂടുതൽ കരുത്തനാക്കിയതെന്ന് യുവാവ് തുറന്നുപറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Betrayed by his own friend! Husband opens wife's laptop and sees a live chat; revelation by a young man from Ontario.




