Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ്; ക്രിപ്റ്റോ ബിസിനസിൽ കോടികളുണ്ടാക്കി ട്രംപ്

Canada Varthakal by Canada Varthakal
June 30, 2026
in World
Reading Time: 1 min read
സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ്; ക്രിപ്റ്റോ ബിസിനസിൽ കോടികളുണ്ടാക്കി ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റായി അധികാരമേറ്റ ശേഷം കഴിഞ്ഞ ഒരു വർഷത്തിനിടെ ക്രിപ്റ്റോ കറൻസി ബിസിനസുകളിൽ നിന്ന് മാത്രം ഡൊണാൾഡ് ട്രംപ് നേടിയത് 1.2 ബില്യൺ ഡോളർ. സർക്കാർ പുറത്തുവിട്ട വാർഷിക സാമ്പത്തിക വെളിപ്പെടുത്തൽ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ ഉള്ളത്. തൻ്റെ ഭരണകാലത്ത് ക്രിപ്റ്റോ വിപണിക്കെതിരായ ഫെഡറൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രസിഡൻ്റിൻ്റെ പുതിയ സംരംഭങ്ങൾ വൻ വരുമാനത്തിലേക്ക് കുതിച്ചത്.

5173a706 c5b3 4cb2 9d08 07fd691f3428

‘വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ’ (World Liberty Financial) വഴി ക്രിപ്റ്റോ ഉൽപ്പന്നങ്ങൾ വിറ്റതിലൂടെ 500 ദശലക്ഷം ഡോളറും, സ്വന്തം ചിത്രം പതിപ്പിച്ച ‘മീം’ (meme) കോയിനുകൾ വിറ്റഴിച്ച ‘സിഐസി ഡിജിറ്റൽ’ (CIC Digital LLC) വഴി 600 ദശലക്ഷം ഡോളറുമാണ് ട്രംപിന് ലഭിച്ചത്. എന്നാൽ, ഈ ടോക്കണുകളും കോയിനുകളും വാങ്ങിയ നിക്ഷേപകർക്ക് വൻ നഷ്ടമാണ് നേരിട്ടത്. വിപണിയിൽ എത്തിയതിന് പിന്നാലെ ഇവയുടെ മൂല്യം കുത്തനെ ഇടിയുകയായിരുന്നു. ട്രംപ് ബ്രാൻഡഡ് ബൈബിളുകൾ, ഷൂകൾ, വാച്ചുകൾ എന്നിവയുടെ വിൽപ്പനയിലൂടെയും ലക്ഷക്കണക്കിന് ഡോളറാണ് അദ്ദേഹത്തിൻ്റെ വരുമാനത്തിലേക്ക് ഒഴുകിയെത്തിയത്.

ADVERTISEMENT

പ്രസിഡൻ്റായ ശേഷം ട്രംപിൻ്റെ ആസ്തിയിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2024-ൽ 2.3 ബില്യൺ ഡോളറായിരുന്ന ആസ്തി നിലവിൽ 6 ബില്യൺ ഡോളറിലെത്തിയതായാണ് ‘ഫോർബ്സ്’ കണക്കാക്കുന്നത്. തൻ്റെ മക്കളെയാണ് ബിസിനസ് കാര്യങ്ങൾ ഏൽപ്പിച്ചിരിക്കുന്നതെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, മുൻ പ്രസിഡൻ്റുമാർ പിന്തുടർന്നിരുന്ന ‘കോൺഫ്ലിക്റ്റ് ഓഫ് ഇൻ്ററസ്റ്റ്’ (Conflict of Interest) അഥവാ താല്പര്യ സംഘർഷം ഒഴിവാക്കാനുള്ള കർശനമായ നിബന്ധനകൾ ഇവിടെ ബാധകമാകുന്നില്ലെന്ന വിമർശനം ശക്തമാണ്. ക്രിപ്റ്റോയ്ക്ക് പുറമെ യുഎഇ, സൗദി അറേബ്യ, ഖത്തർ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ ഹോട്ടൽ, റിസോർട്ട് പദ്ധതികളിൽ നിന്നും ട്രംപിന് വലിയ വരുമാനം ലഭിച്ചിട്ടുണ്ട്.

താൻ പൊതുതാൽപ്പര്യങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും, ബിസിനസ് ഇടപാടുകൾ സ്വകാര്യ കമ്പനികളുമായാണെന്നുമാണ് വൈറ്റ് ഹൗസിൻ്റെ വിശദീകരണം. എന്നാൽ, യുഎസിൽ നിന്ന് വ്യാപാര ആനുകൂല്യങ്ങളും സൈനിക സഹായങ്ങളും ലഭിച്ച രാജ്യങ്ങളിൽ ട്രംപിന് വൻകിട ബിസിനസ് ഡീലുകൾ ഉണ്ടെന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. പ്രസിഡൻ്റിൻ്റെ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഈ വളർച്ച വരും ദിവസങ്ങളിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

Relaxation in government regulations; Trump makes crores in crypto business

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Relaxation in government regulations; Trump makes crores in crypto business
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും
World

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും

by Canada Varthakal
September 27, 2026
Trump
World

ഹോർമുസിൽ വഴിമുട്ടി സമാധാനം!; ഇറാന്റെ സമാധാന നിർദേശം തള്ളി ട്രംപ്, സൈനിക നടപടിക്കില്ലെന്ന് ഇറാൻ

by Canada Varthakal
September 27, 2026
Kennedy Center Closed Area
World

സുരക്ഷാഭീഷണി മറച്ചുവെച്ച് അറ്റകുറ്റപ്പണി വൈകിച്ചു; കെന്നഡി സെന്ററിനെതിരെ പരാതിയുമായി മുൻ ജീവനക്കാർ

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.