ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ബ്രൺസ്‌വിക്കിലെ ലേക്ക് ജോർജിലുള്ള ഒരു സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ആർ.സി.എം.പി.. കേസ് അന്വേഷിക്കുന്ന കെസ്‌വിക് ആർ.സി.എം.പി. സ്റ്റേഷനാണ് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. നവംബർ 12-ന് വൈകുന്നേരം 6:47-നാണ് സംഭവം നടന്നത്. റൂട്ട് 635-ലെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയ പ്രതികൾ മദ്യമുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചു എന്ന് പോലീസ് അറിയിച്ചു.
മോഷണം നടത്തിയ ശേഷം പണമടയ്ക്കാതെ സ്ഥാപനത്തിൽ നിന്നും രക്ഷപ്പെട്ട ഇരുവരും ഒരു വെള്ള ഹോണ്ട അക്കോർഡ് കാറിലാണ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇരുപതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് പ്രതികളെന്നാണ് നിഗമനം. മോഷണസമയം ചുവന്ന മുടിയുള്ള ഒരു സ്ത്രീ കറുത്ത തൊപ്പി, പച്ച ഷർട്ട്, കറുത്ത ജാക്കറ്റ്, കറുത്ത പാന്റ്‌സ്, തിളക്കമുള്ള നീല സ്നീക്കേഴ്സ് എന്നിവ ധരിച്ചിരുന്നു. അതേസമയം, രണ്ടാമത്തെ സ്ത്രീ കറുത്ത തൊപ്പി, ബെയ്ജ് നിറത്തിലുള്ള ഹൂഡി, ചുവന്ന ലാനിയാർഡ്, കറുത്ത പാന്റ്‌സ്, കറുത്ത സ്നീക്കേഴ്സ് എന്നിവയാണ് ധരിച്ചിരുന്നത്. സി.സി.ടി.വി. ദൃശ്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിച്ച് ഇവരെ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ കെസ്‌വിക് ആർ.സി.എം.പി.യുമായി 506-357-4300 എന്ന നമ്പറിലോ അല്ലെങ്കിൽ ക്രൈം സ്റ്റോപ്പേഴ്സുമായി 1-800-222-8477 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
RCMP searching for two women who robbed a liquor store.






