Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ക്യുബെക്ക് PSTQ പ്രോ​ഗ്രാമിലൂടെ 231 പേർക്ക് ഇൻവിറ്റേഷൻ; മിനിമം സ്കോർ 760

Canada Varthakal by Canada Varthakal
September 9, 2025
in Immigration
Reading Time: 1 min read
Quebec

ക്യുബെക്ക്: ക്യുബെക്ക് സ്‌കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമിലൂടെ (PSTQ) 231 പേർക്ക് ഇമിഗ്രേഷൻ അപേക്ഷകൾ സമർപ്പിക്കാൻ ഇൻവിറ്റേഷൻ അയച്ചു. ഓഗസ്റ്റ് 28-നാണ് ക്യുബെക്ക് ഇമിഗ്രേഷൻ, ഫ്രാൻസിസേഷൻ, ആൻഡ് ഇന്റഗ്രേഷൻ മന്ത്രാലയം (MIFI) ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

അതിവിദഗ്ധവും പ്രത്യേക വൈദഗ്ധ്യവുമുള്ളവർ (Highly qualified and specialized skills stream), അസാധാരണ കഴിവുള്ളവർ (Exceptional talent stream) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ഇത്തവണ ഇൻവിറ്റേഷൻ നൽകിയത്. അതിവിദഗ്ധവും പ്രത്യേക വൈദഗ്ധ്യവുമുള്ളവരെന്ന വിഭാ​ഗത്തിൽ 227 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. യോഗ്യത നേടിയവർ നിലവിൽ ക്യൂബെക്കിൽ താമസിക്കുന്നവരും, ക്യൂബെക്ക് യൂണിവേഴ്‌സിറ്റി, കോളേജ്, അല്ലെങ്കിൽ വൊക്കേഷണൽ സ്‌കൂൾ ഡിപ്ലോമ നേടിയവരും ആയിരിക്കണം. കൂടാതെ, ക്യുബെക്കിന്റെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് ഗ്രിഡിൽ കുറഞ്ഞത് 760 പോയിന്റുകളെങ്കിലും നേടിയിരിക്കണം. അസാധാരണ കഴിവുള്ളവർ (Exceptional talent stream) എന്ന വിഭാ​ഗത്തിൽ 4 പേർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഇവർക്ക് പിഎച്ച്ഡി യോഗ്യതയും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പ്രധാന തൊഴിൽ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

ADVERTISEMENT

ഈ വർഷം ജൂണിൽ, ക്യുബെക്ക് ഇമിഗ്രേഷൻ മന്ത്രി ജീൻ-ഫ്രാങ്കോയിസ് റോബർജ് അടുത്ത നാല് വർഷത്തേക്കുള്ള പുതിയ കുടിയേറ്റ നയങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇവയിൽ ചില നടപടികൾ ഇതിനകം നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്.

ക്യൂബെക്ക് എക്സ്പീരിയൻസ് പ്രോഗ്രാം (PEQ) വഴി പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കുന്നത് 2025 നവംബർ 30 വരെ താൽക്കാലികമായി നിർത്തിവെച്ചതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അഭയാർത്ഥി പ്രോഗ്രാമിനുള്ള അപേക്ഷകൾ 2027 ഡിസംബർ 31 വരെ നിർത്തിവെച്ചു. 2025 ജൂലൈയിൽ PSTQ വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ കുടിയേറ്റ നയത്തിൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ:

ക്യുബെക്കിലെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക.

അടുത്ത നാല് വർഷത്തിനുള്ളിൽ താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 72,000-ൽ നിന്ന് 65,000 ആയി കുറയ്ക്കുക. മൊൺട്രിയലിൽ ഇത് 50% ആയി കുറയ്ക്കാൻ പദ്ധതിയിടുന്നു.

പെർമനന്റ് റെസിഡൻസി അപേക്ഷകളിൽ നിലവിൽ ക്യുബെക്കിൽ താമസിക്കുന്ന താൽക്കാലിക താമസക്കാർക്ക് മുൻഗണന നൽകുക.

താൽക്കാലിക വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിന് ഫ്രഞ്ച് ഭാഷയിൽ ഒരു നിശ്ചിത നിലവാരം നേടണമെന്ന് നിർബന്ധമാക്കുക.

ഈ നിർദേശങ്ങൾ സംബന്ധിച്ച പൊതുജനാഭിപ്രായം തേടുന്നതിനുള്ള സമയം 2025 ഓഗസ്റ്റ് 15-ന് അവസാനിച്ചു. ലഭിച്ച പ്രതികരണങ്ങൾ പരിഗണിച്ച് ഇമിഗ്രേഷൻ പദ്ധതിയുടെ അന്തിമരൂപം 2025 ഒക്ടോബറിൽ പ്രസിദ്ധീകരിക്കും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Quebec issues more than 200 invitations for provincial immigration

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NB PNP ഡ്രോ: 2026 ജൂലൈ 16 മുതൽ ജൂലൈ 22 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!
Immigration

NB PNP ഡ്രോ: 2026 ജൂലൈ 16 മുതൽ ജൂലൈ 22 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 24, 2026
നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ
Immigration

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ

by Canada Varthakal
July 23, 2026
canada flag
Immigration

കാനഡയുടെ ചരിത്രത്തിൽ ആദ്യത്തെ മിലിട്ടറി റിക്രൂട്ട് ഡ്രോ; ജൂലൈ 23 നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.