വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വിരുന്നിനിടെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ വെടിവെപ്പ് . സംഭവത്തിന് തൊട്ടുമുമ്പ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ട്രംപിന്റെ പ്രസംഗത്തിലെ രൂക്ഷമായ വിമർശനങ്ങളെ ഉദ്ദേശിച്ചാണ് കരോലിൻ ലീവിറ്റ് ‘വെടിയൊച്ചകൾ’ എന്ന വാക്ക് ഉപയോഗിച്ചത്. എന്നാൽ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഹോട്ടലിൽ യഥാർത്ഥത്തിൽ വെടിവെപ്പ് ഉണ്ടായതാണ് വിവാദങ്ങൾക്ക് കാരണമായത്.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കരോലിൻ ലീവിറ്റ് ഇത്തരമൊരു പ്രയോഗം നടത്തിയത്. ട്രംപിന്റെ രാഷ്ട്രീയ വിമർശനങ്ങളെയും വാക്ചാതുരിയെയും ഉദ്ദേശിച്ചാണ് ‘വെടിയൊച്ചകൾ’ എന്ന വാക്ക് പ്രയോഗിച്ചതെന്ന് അവർ പിന്നീട് വിശദീകരിച്ചെങ്കിലും, തൊട്ടുപിന്നാലെ യഥാർത്ഥ വെടിവെപ്പ് നടന്നത് ഏവരെയും അമ്പരപ്പിച്ചു. പ്രസംഗം എഴുതിയതിൽ ട്രംപിനും പങ്കുണ്ടെന്ന് വ്യക്തമാക്കിയ അവർ, തന്റെ വാക്കുകൾ കേവലം യാദൃശ്ചികം മാത്രമാണെന്നും കൂട്ടിച്ചേർത്തു.
കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അല്ലൻ (31) ആണ് ആക്രമണം നടത്തിയത്. വിരുന്ന് നടന്ന ഹാളിന് പുറത്ത് വെടിയൊച്ചകൾ മുഴങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ജാഗ്രത പാലിച്ചു. വെടിവെപ്പിൽ ഒരു സെക്യൂരിറ്റി ഓഫീസർക്ക് നേരെ അക്രമി വെടിയുതിർത്തുവെങ്കിലും ബുള്ലെറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
"Gunshots will ring out in the room"; Press Secretary's prediction just before White House shooting




