വാൻകൂവർ: കാനഡയിലെ പ്രമുഖ ടി-10 ക്രിക്കറ്റ് ലീഗായ ‘കാനഡ സൂപ്പർ 60’ രണ്ടാം സീസണിനുള്ള കളിക്കാരുടെ ഡ്രാഫ്റ്റ് നടപടികൾ പൂർത്തിയായി. അന്താരാഷ്ട്ര താരങ്ങളായ കീറോൺ പൊള്ളാർഡ്, നിക്കോളാസ് പൂരൻ, ആന്ദ്രെ റസൽ, ജോണി ബെയർസ്റ്റോ, മുസ്തഫിസുർ റഹ്മാൻ തുടങ്ങിയവരെ വിവിധ ഫ്രാഞ്ചൈസികൾ സ്വന്തമാക്കി. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ വാൻകൂവറിലെ ബി.സി പ്ലേസ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
വാൻകൂവർ ആങ്കേഴ്‌സ്, വൈറ്റ്‌റോക്ക് വാരിയേഴ്‌സ്, ബ്രാംപ്ടൺ ബ്ലിറ്റ്‌സ്, ടൊറന്റോ സിക്സേഴ്‌സ്, മിസിസാഗ മാസ്റ്റേഴ്‌സ്, മോൺട്രിയൽ റോയൽ ടൈഗേഴ്‌സ് എന്നീ ആറ് സിറ്റി അടിസ്ഥാനമാക്കിയുള്ള ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര താരങ്ങളായ മൊയീൻ അലി, ഇമാദ് വസീം, ടോം കറൻ, ക്രിസ് ലിൻ, ഡേവിഡ് വില്ലി, ക്രിസ് ജോർദാൻ എന്നിവർക്കൊപ്പം സാദ് ബിൻ സഫർ, കലീം സന, നിക്കോളാസ് കിർട്ടൺ തുടങ്ങിയ കാനഡയുടെ പ്രാദേശിക പ്രതിഭകളും വിവിധ ടീമുകളിൽ ഇടം കണ്ടെത്തി.
ലോകോത്തര താരങ്ങളും കാനഡയിലെ വളർന്നു വരുന്ന പ്രതിഭകളും ഒന്നിക്കുന്നതോടെ ടൂർണമെന്റിന്റെ രണ്ടാം സീസൺ കൂടുതൽ ആവേശകരമാകുമെന്ന് ലീഗ് പങ്കാളിയായ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് വ്യക്തമാക്കി. ആദ്യ സീസണിനേക്കാൾ വമ്പൻ താരനിരയുമായി എത്തുന്ന രണ്ടാം പതിപ്പ് കായികപ്രേമികൾക്ക് വൻ വിരുന്നാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Pollard, Pooran, Russell among players picked in Canada Super 60 drafts
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





