മെക്സിക്കോ സിറ്റി: ലോകം മുഴുവൻ 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ ഉദ്ഘാടന മത്സരത്തിലേക്ക് കണ്ണുനട്ടിരിക്കെ, കാണികളെയും മാധ്യമങ്ങളെയും ഒരേപോലെ അമ്പരപ്പിച്ച് പെറു പോലീസിന്റെ അതിസാഹസികമായ മയക്കുമരുന്ന് വേട്ട. ടൂർണമെന്റിന്റെ ഔദ്യോഗിക മാസ്കോട്ടുകളുടെ വേഷം ധരിച്ചെത്തിയ രണ്ട് പെറുവിയൻ പോലീസ് ഉദ്യോഗസ്ഥരാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെ തന്ത്രപൂർവ്വം പിടികൂടിയത്. മെക്സിക്കോ സിറ്റിയിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം പുരോഗമിക്കുന്നതിനിടെയായിരുന്നു നാടകീയമായ ഈ അറസ്റ്റ്.
കാനഡയെ പ്രതിനിധീകരിക്കുന്ന ‘മേപ്പിൾ’ (Moose) എന്ന മാസ്കോട്ടിന്റെയും, അമേരിക്കയെ പ്രതിനിധീകരിക്കുന്ന ‘ക്ലച്ച്’ (Bald Eagle) എന്ന മാസ്കോട്ടിന്റെയും വേഷമാണ് അണ്ടർകവർ ഏജന്റുമാരായ പോലീസ് ഉദ്യോഗസ്ഥർ ധരിച്ചിരുന്നത്. ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ മുഴുവൻ മത്സരത്തിലായിരുന്ന സമയത്ത്, അതീവ രഹസ്യമായാണ് സുരക്ഷാ ഉദ്യോഗസ്ഥർ ലിമയിലെ ഒളിത്താവളത്തിലേക്ക് നീങ്ങിയത്. ആർക്കും യാതൊരുവിധ സംശയത്തിനും ഇടനൽകാത്ത രീതിയിലായിരുന്നു ഇവരുടെ നീക്കങ്ങൾ.
പ്രതിയുടെ ഒളിത്താവളത്തിന് മുന്നിലെത്തിയ പോലീസ് സംഘം വലിയ ചുറ്റിക (Sledgehammer) ഉപയോഗിച്ച് വാതിൽ തകർത്താണ് അകത്തുകയറിയത്. തുടർന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രധാനിയായ 48 കാരൻ കാർലോസ് കബ്ലേരയെ (Carlos Cabrera) ഇവർ കീഴ്പ്പെടുത്തുകയായിരുന്നു. യാതൊരുവിധ പ്രതിരോധത്തിനും പ്രതിക്ക് സമയം നൽകാതെയായിരുന്നു പോലീസിന്റെ മിന്നൽ നീക്കം.
റെയ്ഡിൽ പ്രതിയുടെ പക്കൽ നിന്നും വിപണിയിൽ വൻ വിലമതിക്കുന്ന 2,524 പാക്കറ്റ് കൊക്കെയ്ൻ ബേസും മാരകായുധങ്ങളും പോലീസ് കണ്ടെടുത്തു. വൻതോതിൽ മയക്കുമരുന്ന് കടത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തെയാണ് ലോകകപ്പ് ആവേശത്തിനിടയിലെ ഈ നീക്കത്തിലൂടെ പോലീസ് വലയിലാക്കിയത്. ലോകകപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ അപൂർവ്വ ഓപ്പറേഷന് പിന്നിൽ പ്രവർത്തിച്ചത്. അറസ്റ്റിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
Police arrive as World Cup mascots; massive drug bust in Mexico during opening match
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










