ഓഫീസിലെ അവസാന ദിവസം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ ജനതയുമായി വിടവാങ്ങൽ സന്ദേശം പങ്കുവെച്ചു. രാജ്യത്തോടുള്ള അഗാധമായ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. “Hey Canada One last thing” എന്ന അടിക്കുറിപ്പോടെയുള്ള സോഷ്യൽ മീഡിയ പോസ്റ്റിൽ കനേഡിയൻ ജനതയുടെ ചങ്കൂറ്റം, ഐക്യം, ശരിയായ കാര്യങ്ങൾ ചെയ്യാനുള്ള പ്രതിബദ്ധത എന്നിവയെ ട്രൂഡോ പ്രശംസിച്ചു. മുന്നിലുള്ള വെല്ലുവിളികൾ എന്തായാലും അവരുടെ മൂല്യങ്ങളിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു.
ഗവർണർ ജനറൽ മേരി സൈമണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്രൂഡോ വെള്ളിയാഴ്ച ഔദ്യോഗികമായി രാജിവെക്കും. തുടർന്ന് അടുത്ത സർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ട മാർക്ക് കാർണിയെ ക്ഷണിക്കും. കാർണി രാവിലെ 11 മണിക്ക് (EDT) നടക്കുന്ന ചടങ്ങിൽ കാനഡയുടെ 24-ാ0 മത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുകയാണ്, അവിടെ ഒരു ചെറിയ മന്ത്രിസഭയെ അദ്ദേഹം പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ട്രൂഡോ വിടപറയുമ്പോൾ, അദ്ദേഹത്തിന്റെ ജനപ്രീതി 12 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് സമീപകാല അഭിപ്രായ സർവേകൾ കാണിക്കുന്നു. പുതുക്കിയ പൊതുജന പിന്തുണയോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതായി രേഖപ്പെടുത്തുന്നു.






