ചാൾട്ടൺടൗൺ: ഗർഭധാരണത്തിന് ചികിത്സ തേടുന്ന പൗരന്മാർക്കായി സാമ്പത്തിക സഹായ തുക 20,000 ഡോളറായി (ഏകദേശം 16 ലക്ഷം രൂപ) ഉയർത്തി പ്രിൻസ് എഡ്വേർഡ് ഐലൻഡ് (P.E.I.) സർക്കാർ. വരുമാന പരിധിയോ മറ്റ് കർശന നിയന്ത്രണങ്ങളോ ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായാണ് ‘ഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റ് ഫണ്ടിംഗ്’ പദ്ധതി വിപുലീകരിച്ചുകൊണ്ട് ആരോഗ്യ-ക്ഷേമ വകുപ്പ് മന്ത്രി കോറി ഡിഗിൾ ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
പുതിയ പരിഷ്കാരമനുസരിച്ച് ഐ.വി.എഫ് (IVF), ഐ.യു.ഐ (IUI), ആദ്യഘട്ട പരിശോധനാ ഫീസുകൾ, മരുന്നുകൾ എന്നിവയ്ക്കുള്ള ചെലവുകൾക്ക് സർക്കാർ ധനസഹായം ലഭിക്കും. എന്നാൽ അണ്ഡം/ബീജം സൂക്ഷിക്കുന്നതിനുള്ള ഫീസ്, യാത്ര-താമസ ചെലവുകൾ, കാനഡയ്ക്ക് പുറത്തുള്ള ചികിത്സകൾ, വന്ധ്യംകരണ ശസ്ത്രക്രിയ തിരുത്തൽ എന്നിവ ഈ പദ്ധതിക്ക് കീഴിൽ ലഭിക്കില്ല.
ALSO READ ; കാറിൽ രഹസ്യ ട്രാക്കർ സ്ഥാപിച്ച് മോഷണം; കാനഡയിൽ വാഹന ഉടമകൾക്ക് മുന്നറിയിപ്പ്, 25കാരൻ അറസ്റ്റിൽ
സ്വന്തമായി ഫെർട്ടിലിറ്റി ക്ലിനിക്കുകളില്ലാത്ത കാനഡയിലെ ഏക പ്രവിശ്യയായ പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ഈ പദ്ധതി വിപുലീകരണത്തിനായി 2026-ലെ ബജറ്റിൽ 7,05,000 ഡോളർ കൂടി അധികമായി വകയിരുത്തിയിട്ടുണ്ട്. ചികിത്സയ്ക്കായി മറ്റ് പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കുടുംബങ്ങൾക്ക് ഈ നീക്കം വലിയൊരു സാമ്പത്തിക ആശ്വാസമായി മാറും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









