പീൽ മേഖലയിൽ പുതിയതായി രണ്ട് അഞ്ചാംപനി കേസുകൾ കൂടിസ്ഥിരീകരിച്ചു. സംഭവത്തിനെ തുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി പീൽ പബ്ലിക് ഹെൽത്ത്. 2025-ൽ പീൽ മേഖലയിൽ ഇതിനകം എട്ട് അഞ്ചാംപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സ്ഥിരീകരിച്ച മൂന്ന് കേസുകളേക്കാൾ ഇരട്ടിയാണിത്. മെയ് 21-നും മെയ് 27-നും ഇടയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഉണ്ടായിരുന്ന ആളുകൾക്ക് വൈറസ് ബാധിച്ചിരിക്കാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
മെയ് 21
ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ – ചാപ്റ്റേഴ്‌സ് ആൻഡ് സ്റ്റാർബക്‌സ്, 3900 ഹൈവേ 7 വെസ്റ്റ്, യൂണിറ്റ് 1, വോൺ ഓൺ എൽ4എൽ 1എസ്6
മെയ് 22
വൈകുന്നേരം 7:20 മുതൽ രാത്രി 10:43 വരെ – ബ്രാംപ്ടൺ അർജന്റ് കെയർ സെന്റർ ഈസ്റ്റ്, 51 മൗണ്ടനാഷ് റോഡ്, യൂണിറ്റ് 8, ബ്രാംപ്ടൺ, ON L6R 1W4
മെയ് 23
രാത്രി എട്ടു മണിയോടെ പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻ, ഫ്ലൈറ്റ് PIA 781 പാകിസ്ഥാനിൽ നിന്ന് ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ട് ടെർമിനൽ 3-ൽ എത്തിച്ചേർന്നു. മെയ് 23 ന് വൈകുന്നേരം 7:59 നും മെയ് 24 ന് പുലർച്ചെ 12:30 നും ഇടയിൽ കസ്റ്റംസ്, എക്സിറ്റ് പ്രക്രിയകൾക്കിടയിലെ എല്ലാ ഏരിയകളും.
മെയ് 24
ഉച്ചയ്ക്ക് 2:32 മുതൽ 6:40 വരെ – ബ്രാംപ്ടൺ അർജൻ്റ് കെയർ സെൻ്റർ ഈസ്റ്റ്, 51 മൗണ്ടനാഷ് റോഡ്, യൂണിറ്റ് 8, ബ്രാംപ്ടൺ, ON L6R 1W4
ഉച്ചയ്ക്ക് 3:00 മുതൽ 7:00 വരെ – രാമൻസ് സലൂൺ & സ്പാ, 130 ഫാദർ ടോബിൻ റോഡ് #5, ബ്രാംപ്ടൺ, ON L6R 3P1
വൈകുന്നേരം 6:00 മുതൽ 11:00 വരെ – ബ്രൗൺസ് സോഷ്യൽ ഹൗസ് എറിൻ മിൽസ്, 2525 ഹാംഷെയർ ഗേറ്റ് #2b, ഓക്ക്വിൽ, ON L6H 6C8
മെയ് 25
രാത്രി 8:20 മുതൽ 2:10 വരെ – സിനിപ്ലെക്സ് സിനിമാസ് വിൻസ്റ്റൺ ചർച്ചിൽ, 2081 വിൻസ്റ്റൺ പാർക്ക് ഡോ, ഓക്ക്‌വില്ല്, ON L6H 6P5
രാത്രി 11:00 മുതൽ പുലർച്ചെ 4:30 വരെ – JJQ’s Billiards and Lounge മിസ്സിസാഗ, 3055 ഡണ്ടാസ് സ്ട്രീറ്റ് W, മിസ്സിസാഗ ON 15L 3R8
മെയ് 26
രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ – IELTS ടെസ്റ്റ് സെൻ്റർ – BITS ടെസ്റ്റിംഗ് സർവീസസ്, 7895 ട്രാൻമേർ ഡോ. യൂണിറ്റ് 230, മിസ്സിസാഗ, ON LSS 1V9
ഉച്ചയ്ക്ക് 12:15 മുതൽ 4:00 വരെ – നോർത്ത് ബ്രാംപ്ടൺ മെഡിക്കൽ സെന്റർ, ഫാർമസി, ഫിസിയോതെറാപ്പി ക്ലിനിക് ഉൾപ്പെടെ, 6475 മെയ്കീൽഡ് റോഡ്, ബ്രാംപ്ടൺ, ON L6P 4N2
വൈകുന്നേരം 5:45 നും രാത്രി 8:50 നും ഇടയിൽ – ഡോളർ വൈഡ്, 125 ഫാദർ ടോബിൻ റോഡ്, ബ്രാംപ്ടൺ, ON L6R OW9
വൈകുന്നേരം 6:00 മുതൽ രാത്രി 9:00 വരെ – ഷോപ്പേഴ്‌സ് ഡ്രഗ് മാർട്ട്, 10970 എയർപോർട്ട് റോഡ് യൂണിറ്റ് ബി, ബ്രാംപ്ടൺ, ON L6R 0E1
വൈകുന്നേരം 6:30 മുതൽ രാത്രി 9:30 വരെ – ഡോമിനോസ് പിസ്സ, 10950 ഗോർവേ ഡ്രൈവ്, ബ്രാംപ്ടൺ ON L6P 4N4
മെയ് 27
രാവിലെ 11:30 മുതൽ ഉച്ചകഴിഞ്ഞ് 3:15 വരെ – നോർത്ത് ബ്രാംപ്ടൺ മെഡിക്കൽ സെന്റർ, ഫാർമസി ആൻഡ് ഫിസിയോതെറാപ്പി ക്ലിനിക് ഉൾപ്പെടെ, 6475 മെയ്കീൽഡ് റോഡ്, ബ്രാംപ്ടൺ, ON L6P AN2.
പീൽ മേഖലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാപൂർവം നടപടികൾ സ്വീകരിക്കുന്നുണ്ട്. മുന്‍കരുതലുകൾ പാലിച്ച്, സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ ആളുകൾക്ക് നിർദ്ദേശം നൽകി.






