മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം വേണ്ടെന്ന് വെച്ചതിന് പിന്നാലെ, ഇരുവരും സാമൂഹ്യ മാധ്യമങ്ങളിൽ ബന്ധം വേർപെടുത്തി. ഔദ്യോഗികമായി വേർപിരിയുന്നതിൻ്റെ ഭാഗമായി ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം ‘അൺഫോളോ’ ചെയ്യുകയും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതി നീക്കം ചെയ്യുകയും ചെയ്തു.
നവംബർ 23-ന് നടക്കേണ്ടിയിരുന്ന വിവാഹം, സ്മൃതിയുടെ അച്ഛനും പലാശ് മുച്ഛലും ആരോഗ്യപരമായ കാരണങ്ങളാൽ ആശുപത്രിയിലായതിനെത്തുടർന്ന് ആദ്യം മാറ്റിവെച്ചിരുന്നു. എന്നാൽ, പിന്നീട് ചില കിംവദന്തികളും വിവാദങ്ങളും പ്രചരിച്ചതോടെ ഇരുവരും വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. സ്മൃതി മന്ഥാനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പലാശ് പ്രഖ്യാപിച്ചത്. സ്ഥിരീകരണമില്ലാത്ത ഗോസിപ്പുകളുടെ അടിസ്ഥാനത്തിൽ ഒരാളെയും വിലയിരുത്തരുതെന്ന് പലാശ് കുറിച്ചു. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും പലാശ് വ്യക്തമാക്കി. വിവാഹത്തിൽ നിന്ന് പിൻമാറിയ വിവരം സ്മൃതി മന്ഥാനയും ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്.
വിവാഹം വേണ്ടെന്ന് വെച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തത്. സ്മൃതി മന്ദാന തങ്ങളുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഇൻസ്റ്റഗ്രാം പേജിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ, പലാശ് മുച്ഛൽ സ്മൃതിക്ക് പ്രൊപ്പോസ് ചെയ്യുന്നതിൻ്റെ വീഡിയോ ഇപ്പോഴും തൻ്റെ പേജിൽ നിലനിർത്തിയിട്ടുണ്ട്. “ഞാൻ എൻ്റെ ജീവിതത്തിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചു” എന്ന് പ്രഖ്യാപിച്ചുകൊണ്ട് പലാശ് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരുന്നു. വിഷയത്തിൽ സ്വകാര്യത ആവശ്യപ്പെട്ട സ്മൃതി, തൻ്റെ ശ്രദ്ധ എപ്പോഴും രാജ്യത്തിനായി കളിക്കുന്നതിൽ മാത്രമായിരിക്കുമെന്നും പ്രഖ്യാപിച്ചു. കിംവദന്തികളുടെ പേരിൽ ആരെയും വിധിക്കുന്നതിന് മുൻപ് ആളുകൾ ഒരു നിമിഷം ആലോചിക്കണം എന്ന് പലാശ് അഭ്യർത്ഥിച്ചിരുന്നു. കായികരംഗത്തെയും ബോളിവുഡിനെയും ബന്ധിപ്പിച്ച ഈ വലിയ വിവാഹം അവസാനിച്ചതോടെ ആരാധകർ നിരാശയിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Palash Muchhal and Smriti Mandhana called off their wedding






