ഒട്ടാവാ നഗരത്തിൽ പണം കൊടുത്ത് പാർക്ക് ചെയ്യേണ്ട സമയം ഇനി വൈകിട്ട് 7:30-വരെ മാത്രമാകും. ഞായറാഴ്ചകളിൽ ഇനി പണം ഈടാക്കില്ല. മുൻപുള്ള പദ്ധതിയിൽ ചില പ്രദേശങ്ങളിൽ രാത്രി 9 മണിവരെയും, ഞായറാഴ്ചയും പണമടച്ചുള്ള പാർക്കിംഗ് നടപ്പിലാക്കാനായിരുന്നു പദ്ധതിയിട്ടത്.
ബൈവാർഡ് മാർക്കറ്റ്, ലിറ്റിൽ ഇറ്റലി, ഗ്ലീബ് എന്നിവിടങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, കൗൺസിലർ ആരിയൽ ട്രോസ്റ്റർ ഇത് എതിർത്തു. വൈകിട്ട് 7:30-ന് ശേഷം പണം ഈടാക്കരുതെന്നും, ഞായറാഴ്ചകൾ ഒഴിവാക്കണമെന്നും അവർ നിർദ്ദേശിച്ചു.
കൗൺസിൽ ഈ നിർദ്ദേശം അംഗീകരിച്ചു. എന്നാൽ 2027-ൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വീണ്ടും പരിശോധിക്കും. പാർക്കിംഗ് സമയത്തിലെ മാറ്റങ്ങളെ കുറിച്ച് നിരവധി ആശങ്കകൾ നിലനില്ക്കുമ്പോഴാണ്, കൗൺസിലർ ആരിയൽ ട്രോസ്റ്റർ ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടുവെച്ചതും, നഗരസഭ ഈ നിർദ്ദേശം അംഗീകരിച്ചതും. നഗരത്തിലെ പലർക്കും ഇതിലൊരു ആശങ്കയുണ്ടാകുമെന്നും, താൻ അവതരിപ്പിച്ച നിർദ്ദേശം അംഗീകരിച്ചതിലൂടെ നമുക്ക് കൂടുതൽ സമയം ലഭിക്കുകയാണ് ചെയ്യുന്നതെന്നും ആരിയൽ ട്രോസ്റ്റർ വ്യക്തമാക്കി.



