പ്രിൻസ് എഡ്വേർഡ് ഐലൻഡ്: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ജയിലിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ 5:15-ഓടെ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വൈദ്യസഹായം എത്തിക്കാൻ ശ്രമിച്ചെങ്കിലും തടവുകാരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.
സംഭവത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കൊലപാതക സാധ്യതയില്ലെന്നും ആർ.സി.എം.പി അറിയിച്ചു. എങ്കിലും സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
ADVERTISEMENT
P.E.I. RCMP investigating inmate death at corrections facility
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





