Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

സഹായം തേടുന്നവരുടെ പ്രവാഹം: ന്യൂഫൗണ്ട്ലാൻഡിൽ 1,200 കുട്ടികൾക്ക് ക്രിസ്മസ് സമ്മാനം നൽകാൻ നെട്ടോട്ടമോടി SPANL

Canada Varthakal by Canada Varthakal
October 22, 2025
in Newfoundland and Labrador
Reading Time: 1 min read
സഹായം തേടുന്നവരുടെ പ്രവാഹം: ന്യൂഫൗണ്ട്ലാൻഡിൽ 1,200 കുട്ടികൾക്ക് ക്രിസ്മസ് സമ്മാനം നൽകാൻ നെട്ടോട്ടമോടി SPANL

ന്യൂഫൗണ്ട്ലാൻഡ്: ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ സിംഗിൾ പാരൻ്റ് അസോസിയേഷൻ ഓഫ് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ (SPANL) ഈ വർഷം ക്രിസ്മസ് സമ്മാനങ്ങൾ നൽകാൻ ഒരുങ്ങുന്നത് 1,200-ൽ അധികം കുട്ടികൾക്കാണ്. കഴിഞ്ഞ ആഴ്ച രജിസ്ട്രേഷൻ തുറന്നതിന് പിന്നാലെയാണ് സഹായം തേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഇത്രയധികം വർദ്ധനവ് രേഖപ്പെടുത്തിയത്.

“മുൻ വർഷങ്ങളിൽ 800 മുതൽ 900 കുട്ടികൾക്ക് വരെയായിരുന്നു ഞങ്ങൾക്ക് സഹായം നൽകാൻ കഴിഞ്ഞിരുന്നത്. അതിനെ അപേക്ഷിച്ച് ഈ വർദ്ധനവ് വളരെ വലുതാണ്,” SPANL എക്സിക്യൂട്ടീവ് ഡയറക്ടർ ഡാനിയേൽ സെവാർഡ് CBC ന്യൂസിനോട് പറഞ്ഞു. വർധിച്ചു വരുന്ന ആവശ്യകത നേരിടാൻ, സംഘടന അവരുടെ ‘ക്രിസ്മസ് മാജിക്’ പരിപാടിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ADVERTISEMENT

മുമ്പ് മാതാപിതാക്കൾക്ക് പ്രത്യേക സമ്മാനങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, അല്ലെങ്കിൽ ശൈത്യകാല വസ്ത്രങ്ങൾ എന്നിവ ആവശ്യപ്പെടാൻ സാധിക്കുമായിരുന്നു. എന്നാൽ നിലവിൽ കുട്ടികളുടെ ഇഷ്ട്ടപ്പെട്ട കാര്യങ്ങളുടെ ലിസ്റ്റ് മാത്രമേ നൽകാൻ കഴിയൂ. ഇതിനു പുറമെ, ഒരു കുട്ടിക്ക് നൽകുന്ന സമ്മാനങ്ങളുടെ മൂല്യം 200 ഡോളറിൽനിന്ന് 150 ഡോളറായി ഈ വർഷം കുറച്ചിട്ടുമുണ്ട്.

സഹായം തേടുന്നവരുടെ എണ്ണം വർധിക്കുന്നതിനൊപ്പം സംഭാവനകളുടെ അളവ് കുറയുന്നതും സംഘടനയെ പ്രതിസന്ധിയിലാക്കുന്നു. “ഓരോ ഡോളറിനും ഇപ്പോൾ വളരെയധികം പ്രാധാന്യമുണ്ട്. ഈ ക്രിസ്മസ് സീസണിൽ മുമ്പത്തേതിനേക്കാൾ കൂടുതൽ സംഭാവനകൾ ഞങ്ങൾക്ക് ആവശ്യമാണ്,” സെവാർഡ് പറഞ്ഞു. “കുറച്ച് കുടുംബങ്ങൾക്ക് എല്ലാം നൽകുന്നതിനേക്കാൾ, മുമ്പത്തേതിൻ്റെ 80 ശതമാനം സാധനങ്ങൾ കൂടുതൽ കുടുംബങ്ങൾക്ക് നൽകാൻ സാധിക്കുകയാണെങ്കിൽ, ഞങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയും.”

നിലവിലെ സാഹചര്യത്തിൽ ഒക്ടോബറിൽ ഹാലോവീനെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം, ഡിസംബറിലെ ക്രിസ്മസിനെക്കുറിച്ച് ആലോചിക്കുന്ന നിരവധി സിംഗിൾ പേരൻ്റ്‌സ് പ്രവിശ്യയിൽ ഉണ്ടെന്നും സെവാർഡ് കൂട്ടിച്ചേർത്തു. ഒരു കുടുംബത്തെ സ്പോൺസർ ചെയ്യാൻ താൽപ്പര്യമുള്ളവർക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു, അടുത്ത ആഴ്ചയോടെ ആദ്യ സമ്മാന പാക്കേജുകൾ വിതരണം ചെയ്യും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Outpouring of help: Nettotamaodi to provide Christmas gifts to 1,200 children in Newfoundland

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Lapses in protection for sexual minorities in Newfoundland; report finds healthcare workers lack adequate training.
Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിൽ ലൈംഗിക ന്യൂനപക്ഷ പരിരക്ഷയിൽ വീഴ്ച; ആരോഗ്യ പ്രവർത്തകർക്ക് വേണ്ടത്ര പരിശീലനമില്ലെന്ന് റിപ്പോർട്ട്

by Canada Varthakal
July 24, 2026
fishing-boat
Newfoundland and Labrador

ന്യൂഫൗണ്ട്ലാൻഡിൽ ബോട്ട് മറിഞ്ഞ് അപകടം; രണ്ട് മരണം, ഒരാളെ കാണാതായി

by Canada Varthakal
July 23, 2026
മദ്യം ഇനി നേരിട്ട് വീട്ടിലെത്തും; ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിൽ പുതിയ പദ്ധതി പ്രാബല്യത്തിൽ
Newfoundland and Labrador

മദ്യം ഇനി നേരിട്ട് വീട്ടിലെത്തും; ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിൽ പുതിയ പദ്ധതി പ്രാബല്യത്തിൽ

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.