ഒട്ടാവയിലെ ഇന്ന് രാത്രി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി എൻവയോൺമെന്റ് കാനഡയുടെ പ്രവചനം. ഇന്ന് മുതൽ പ്രധാനമായും മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും മഴ പെയ്യാൻ 30 ശതമാനം സാധ്യതയുണ്ടെന്നുമാണ് പ്രവചനം. ഉയർന്ന താപനില 20 ഡിഗ്രി സെൽഷ്യസും ഈർപ്പം 26 ഡിഗ്രി സെൽഷ്യസുമായി അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ 25 മില്ലിമീറ്റർ മഴ ലഭിക്കുമെന്ന് എൻവയോൺമെന്റ് കാനഡ പറയുന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച് നാളെ പുലർച്ചെ 5 മണി വരെ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാളെ പ്രധാനമായും അന്തരീക്ഷം മേഘാവൃതമായിരിക്കും, മഴ പെയ്യാൻ 40 ശതമാനം സാധ്യതയുണ്ട്. 23 ഡിഗ്രി സെൽഷ്യസാണ് നാളെ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില.ബുധനാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചിക്കപ്പെടുന്നത്. എന്നാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കാനാണ് സാധ്യത.



