ഓട്ടവ: ഓട്ടവയിൽ ഈ വർഷം ഇതുവരെയുള്ള ഭവന വിൽപ്പനയിൽ 7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് വിപണി മന്ദഗതിയിലാണെങ്കിലും, ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഭവന വിൽപ്പനയിൽ ചെറിയ വർധനയുണ്ടായതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് (OREB) വ്യക്തമാക്കി.
സെപ്റ്റംബർ മാസത്തിൽ എം.എൽ.എസ് സിസ്റ്റം വഴി 1,010 വീടുകളാണ് ഓട്ടവയിൽ വിറ്റഴിക്കപ്പെട്ടത്. ഓഗസ്റ്റിൽ ഇത് 1,002 ആയിരുന്നു. സാധാരണയായി സെപ്റ്റംബറിൽ വിൽപ്പന കൂടുന്നത് അപൂർവ്വമാണെങ്കിലും, കഴിഞ്ഞ വർഷം സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 6.6 ശതമാനം കുറവാണ്.
കഴിഞ്ഞ മാസം പുതിയ ലിസ്റ്റിംഗുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. സെപ്റ്റംബറിൽ 2,927 പുതിയ ലിസ്റ്റിംഗുകൾ വന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 3 ശതമാനവും ഓഗസ്റ്റിനെ അപേക്ഷിച്ച് 38.1 ശതമാനവും വർധനയാണിത്. കഴിഞ്ഞ പത്ത വർഷമായി ഒക്ടോബറിലും നവംബറിലും പുതിയ ലിസ്റ്റിംഗുകൾ കുറയുന്നതാണ് പതിവ്. എല്ലാ വിഭാഗത്തിലുള്ള വീടുകളുടെയും വിൽപ്പനയിൽ ഇടിവുണ്ടായിട്ടുണ്ട്. ഇതിൽ ഫ്ലാറ്റുകളുടെ വിൽപ്പനയാണ് ഏറ്റവും കൂടുതൽ കുറഞ്ഞത്.
Also Read : മാർഖം ഫെയറിലെ ‘ചാമ്പ്യൻ മുയലി’നെ മോഷ്ടിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് യോർക്ക് പൊലീസ്
സെപ്റ്റംബറിൽ 535 സിംഗിൾ ഫാമിലി വീടുകളും 329 ടൗൺഹൗസുകളും 121 ഫ്ലാറ്റുകളുമാണ് വിറ്റഴിക്കപ്പെട്ടത്. സെപ്റ്റംബറിലെ ശരാശരി ഭവന വില 685,640 ഡോളറാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1 ശതമാനം കുറവാണ്. ഈ വർഷം ഇതുവരെ ഒട്ടാവയിൽ ആകെ 10,288 വീടുകൾ വിറ്റുപോയതായി ഒട്ടാവ റിയൽ എസ്റ്റേറ്റ് ബോർഡ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 6.9 ശതമാനം കുറവാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





