ഒന്റാരിയോ: ഒന്റാരിയോയിൽ ഉപയോഗശൂന്യമായ ടയറുകൾ കൂട്ടത്തോടെ കുന്നുകൂടുന്ന സാഹചര്യത്തിൽ ടയർ പുനരുപയോഗ ലക്ഷ്യം ഉയർത്തി സർക്കാർ. ടയർ നിർമ്മാതാക്കൾ ഭാരത്തിന്റെ അടിസ്ഥാനത്തിൽ 80 ശതമാനം ഉപയോഗശൂന്യമായ ടയറുകളും റീസൈക്ലിംഗ് ചെയ്യണമെന്നാണ് പ്രവിശ്യാ സർക്കാർ ചുമതലപ്പെടുത്തിയ റെഗുലേറ്ററായ റിസോഴ്സ് പ്രൊഡക്റ്റിവിറ്റി ആന്റ് റിക്കവറി അതോറിറ്റിയുടെ പുതിയ ഉത്തരവ്. കൂടാതെ, ഒന്റാരിയോയിലെ നിർദ്ദിഷ്ട ടയർ ശേഖരണ കേന്ദ്രങ്ങളുടെ എണ്ണം 4,300-ൽ നിന്ന് 2027-ഓടെ ഏകദേശം 6,500 ആയി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ജനുവരിയിൽ ഒന്റാരിയോ സർക്കാർ ടയർ ശേഖരണ ലക്ഷ്യം വെട്ടിച്ചുരുക്കിയിരുന്നു. ഭാരത്തിന്റെ അടിസ്ഥാനത്തിൽ 85 ശതമാനത്തിൽ നിന്ന് 65 ശതമാനമായി പുനരുപയോഗ ലക്ഷ്യം കുറയ്ക്കുകയും ശേഖരണ കേന്ദ്രങ്ങളുടെ എണ്ണം വെറുകയും ചെയ്തതോടെയാണ് പ്രവിശ്യയിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഇത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾക്ക് മുന്നിൽ ടയറുകൾ കുന്നുകൂടാൻ കാരണമായി. ടയറുകൾ എടുത്തുമാറ്റാൻ കേന്ദ്രങ്ങളിൽ സ്ഥലമില്ലാത്ത അവസ്ഥയുണ്ടായതായി സ്കാർബറോയിലെ ഫ്ലെയിം ഓട്ടോ റിപ്പയർ മാനേജർ ഷാനു നന്ദ വ്യക്തമാക്കി.
സർക്കാരിന്റെ പുതിയ തീരുമാനം ആശ്വാസകരമാണെങ്കിലും നിലവിലുള്ള വലിയ പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാൻ ഇത് പോലുമാകില്ലെന്ന് ഒന്റാരിയോ ടയർ ഡീലേഴ്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ആദം മോഫട്ട് അഭിപ്രായപ്പെട്ടു. തിരക്കേറിയ ഈ ഘട്ടത്തിൽ കുന്നുകൂടി കിടക്കുന്ന ടയറുകൾ നീക്കം ചെയ്യാനും പുതിയവ കൈകാര്യം ചെയ്യാനും അടുത്ത വർഷം മാർച്ച് വരെ സമയം എടുത്തേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








