വാഷിങ്ടണ്‍: ആറ് പേരുമായി ബെര്‍മുഡയില്‍ നിന്ന് ബോസ്റ്റണിലേക്ക് പോയ ഒന്റാരിയോ എയര്‍ ആംബുലന്‍സ് വിമാനം യുഎസ് തീരത്ത് കാണാതായി. നാന്റക്കറ്റിന് സമീപം വിമാനവുമായി ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ ആരംഭിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് വിമാനത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചത്. വിമാനവുമായി ബന്ധം നഷ്ടപ്പെട്ടതായി യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ) റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കോസ്റ്റ് ഗാര്‍ഡ് നടപടി സ്വീകരിച്ചത്.
ഹാമില്ട്ടണ് ആസ്ഥാനമായുള്ള ലാറ്റിറ്റിയൂഡ് എയര്‍ ആംബുലന്‍സിന്റെ ഉടമസ്ഥതയിലുള്ള ഗള്ഫ്സ്ട്രീം G100 വിമാനമാണ് കാണാതായതെന്ന് കമ്പനിയുടെ ഓപ്പറേഷന്‍സ് മാനേജര്‍ ക്ലാരന്‍സ് ടോഗെറെറ്റ്സ് അറിയിച്ചു.
ALSO READ: പ്രധാന വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുമോ? കാനഡക്കാർക്ക് ആശങ്കയെന്ന് Nanos സർവേ
ബെര്‍മുഡയിലെ എല്‍.എഫ്. വേഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് വിമാനം പുറപ്പെട്ടത്. രാത്രി വൈകി ബോസ്റ്റണിലെ ലോഗന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. ഏകദേശം രണ്ട് മണിക്കൂറാണ് യാത്രാ സമയം കണക്കാക്കിയിരുന്നത്.
വിമാനത്തിനായി ആകാശത്തും കടലിലും കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Ontario Air Ambulance Missing’




