കാനഡയിൽ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഒന്നായ നയാഗ്ര ഫാൾസിൽ യുണൈറ്റഡ് കേരളൈറ്റ്സ് ഓഫ് നയാഗ്രയുടെ (UKON) നേതൃത്വത്തിൽ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബർ 5-ന് തിരുവോണ നാളിൽ തന്നെയാണ് അതിഗംഭീരമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നത്.
രാവിലെ 9.30-ന് ആരംഭിക്കുന്ന പരിപാടിയിൽ വിവിധതരം മത്സരങ്ങളും കലാപരിപാടികളും അരങ്ങേറും. കസേര കളി, തീറ്റപ്പന്തയം, വടംവലി തുടങ്ങിയവയും ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടിയ ഡി.ജെ., തിരുവാതിര കളി, കുട്ടികളുടെ നൃത്തം എന്നിവയും ഉണ്ടാകും. ഓണത്തിന്റെ പ്രധാന ആകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
തീറ്റപ്പന്തയത്തിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് UKON ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനമായി 251 ഡോളറും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 ഡോളറും 51 ഡോളറും ലഭിക്കും. അവാർഡ് നേടിയ ഡി.ജെ. ആർട്ടിസ്റ്റ് ജോയുടെ ഡി.ജെ. ആയിരിക്കും പരിപാടിയുടെ പ്രധാന ആകർഷണം. കഴിഞ്ഞ വർഷം പ്രവർത്തി ദിവസമായിരുന്നിട്ടും UKON നടത്തിയ ഓണാഘോഷത്തിൽ 600-ൽ അധികം മലയാളികൾ പങ്കെടുത്തിരുന്നു.
ഈ വർഷവും നാടിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന, തനിമയുള്ള ഒരു ഓണാഘോഷത്തിനാണ് UKON ലക്ഷ്യമിടുന്നത്. കോളബസ് ഹാൾ, 6990, സ്റ്റാൻലി അവന്യൂ, നയാഗ്ര ഫാൾസ്, ഒന്റാറിയോയിൽ വെച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്.
ഡയറക്ടർമാരായ ജിതിൻ ലോഹി,അരുൺ ഘോഷ്, രാഹുൽ ദിവാകരൻ,അരുൺ ബാലകൃഷ്ണൻ, അരുൺ പോൾ,സെമിൻ ആന്റണി, റോബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ അരങ്ങേരുന്നത്. കാനേഡിയൻ മലയാളികളെ ആവേശഭരിതമാക്കുന്നതും മലയാളികള കൂടുതൽ കോർത്തിണക്കുന്നതുമായ പരിപാടിയാണ് ഈ ഓണഘോഷത്തെ UNKO ഭാരവാഹികൾ വിഭാവനം ചെയ്തിരിക്കുന്നത്
കൂടുതൽ വിവരങ്ങൾക്കായി +12896966777, +12896686643, +12895017772 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



