മാനിറ്റോബ : മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൻ്റെ (MPNP) പേരിൽ വ്യാജ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. കുടിയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങളും അപേക്ഷകളും സമർപ്പിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് MPNP കർശനമായി നിർദ്ദേശിക്കുന്നു. തട്ടിപ്പുകാർ ഔദ്യോഗിക വെബ്സൈറ്റുകളോട് സാമ്യമുള്ള വ്യാജ സൈറ്റുകൾ നിർമ്മിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

MPNP-യുടെ ഔദ്യോഗിക വെബ്സൈറ്റുകൾ https://immigratemanitoba.com/ എന്നതും അതിന്റെ ഫ്രഞ്ച് പതിപ്പായ https://immigratemanitoba.com/fr/ എന്നതും മാത്രമാണ്. വെബ്സൈറ്റിന്റെ അഡ്രസ് ബാറിൽ അക്ഷരത്തെറ്റുകളോ, അധികമായി ചേർത്ത വാക്കുകളോ ഇല്ലെന്ന് എപ്പോഴും ഉറപ്പുവരുത്തുക. അപരിചിതമായ ഇമെയിലുകൾ, ടെക്സ്റ്റ് മെസേജുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയിലൂടെ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. വെബ്സൈറ്റിലെ ലോക്ക് ഐക്കൺ സുരക്ഷിതമാണെന്ന് കാണിക്കുന്നുണ്ടെങ്കിലും, അത് മാത്രം നോക്കി സൈറ്റ് ഔദ്യോഗികമാണെന്ന് ഉറപ്പുവരുത്തരുത്. ഔദ്യോഗിക വെബ്സൈറ്റ് അഡ്രസ് തന്നെയാണോ എന്ന് നേരിട്ട് പരിശോധിക്കുക തന്നെ വേണം.
സമാനമായ വ്യാജ വെബ്സൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ https://immigratemanitoba.com/contact/ എന്ന ലിങ്കിലെ വെബ്ഫോം വഴി അധികൃതരെ അറിയിക്കുക. ഇതിനായി വെബ്ഫോമിലെ “What best describes your situation?” എന്ന കോളത്തിൽ “None of the above” എന്നതും “Inquiry type” എന്നതിൽ “I need to report suspected immigration fraud” എന്നതും തിരഞ്ഞെടുക്കുക. സന്ദേശത്തിൽ വ്യാജ വെബ്സൈറ്റിന്റെ അഡ്രസും മറ്റ് പ്രധാന വിവരങ്ങളും ചുരുക്കത്തിൽ നൽകാവുന്നതാണ്. വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് വെബ്സൈറ്റിന്റെ ആധികാരികത ഉറപ്പുവരുത്താൻ എല്ലാ ഉദ്യോഗാർത്ഥികളും ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
NOTICE TO MPNP WEBSITE USERS
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









