നയാഗ്ര ഫാൾസ്; നയാഗ്രാ ഫാൾസിലെ മനുഷ്യക്കടത്ത് കേസിൽ നാലാമത്തെ പ്രതിയും അറസ്റ്റിൽ. നയാഗ്ര റീജിയണൽ പോലീസ് സർവീസസിന്റെ (NRPS) ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് (HTU) ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2025 ഒക്ടോബറിൽ മൂന്ന് വ്യക്തികളെ (രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും) മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടെ ലഭിച്ച പുതിയ വിവരങ്ങളാണ് മറ്റൊരു വ്യക്തിയിലേക്ക് കൂടി അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്.
ഇതിൻ്റെ ഫലമായി, നയാഗ്ര ഫാൾസിലെ താമസക്കാരനായ 22 വയസ്സുകാരൻ ജോയൽ ജോംഗ്‌വെയെ (Joel Jongwe) അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ 18 വയസ്സിന് താഴെയുള്ളവരിൽ നിന്ന് പ്രതിഫലം നൽകി ലൈംഗിക സേവനം നേടൽ, ലൈംഗികാതിക്രമം (Sexual assault), ലൈംഗിക ഇടപെടൽ (Sexual interference) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജോംഗ്‌വെ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും അധിക വിവരങ്ങൾ ലഭിക്കുന്നവർ നയാഗ്ര റീജിയണൽ പോലീസ് സർവീസസ് ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റുമായി (905-688-4111, option 3, ext. 1009736) ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
4th suspect charged in Niagara Falls human trafficking case






