ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തും, പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം നൽകും
ക്യൂബെക്ക് സർക്കാർ ഈസ്റ്റേൺ മൊണ്ട്രിയോളിലെ ട്രാംവേ പദ്ധതി ആരംഭിക്കാൻ അനുമതി നൽകി. മുൻ REM de l’Est ലൈറ്റ്-റെയിൽ പദ്ധതിക്ക് പകരമായി പൊതുഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ക്യൂബെക്കിലെ പുതിയ ഗതാഗത ഏജൻസിയായ Mobilité Infra Québec (MIQ) ഈ പദ്ധതി ഏറ്റെടുക്കും, എന്നാൽ പ്രാരംഭ ഘട്ടങ്ങൾ ARTM നിയന്ത്രിക്കും. 2027ഓടെ പദ്ധതിയുടെ സമ്പൂർണ്ണ രൂപരേഖ പൂർത്തിയാകും.
പദ്ധതി പൂർത്തിയാകുമ്പോൾ മൊണ്ട്രിയോളിന്റെ കിഴക്കൻ മേഖലയിലേക്കും റെപെന്തിഗ്നിയിലേക്കും യാത്രകൾ എളുപ്പമാകും. ഇത് STM-യുടെ മെട്രോ ലൈൻ, എക്സോ കമ്മ്യൂട്ടർ ട്രെയിൻ എന്നിവയുമായി ബന്ധിപ്പിക്കുമെന്നാണു പ്രതീക്ഷ. ഏകദേശം 18 ബില്യൺ ഡോളർ ബജറ്റുള്ള ഈ പദ്ധതി പ്രാദേശിക സാമ്പത്തിക വളർച്ചക്കും ഗുണകരമാകുമെന്നു റെപെന്തിഗ്നി മേയർ നിക്കോളാസ് ഡുഫോർ പറഞ്ഞു. പദ്ധതിയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നതാണ് അധികൃതരുടെ ലക്ഷ്യം.






